KeralaLatest

ന​ഞ്ചി​യ​മ്മ​യെ അ​നു​മോ​ദിച്ചു

“Manju”

ന​ഞ്ചി​യ​മ്മ​യെ ‘സി​ഗ്‌​നേ​ച്ച​ര്‍’ സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ ചേ​ര്‍​ന്ന് അ​നു​മോ​ദി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ര്‍​ശ​ത്തി​ന​ര്‍​ഹ​യാ​യതിനാണ് അനുമോദനം. ഒ​രു നാ​ട​ന്‍​പാ​ട്ട് പാ​ടി ന​ഞ്ചി​യ​മ്മ ഈ ​ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കു​ചേ​ര്‍​ന്നു.

മ​നോ​ജ് പാ​ലോ​ട​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന “സി​ഗ്നേ​ച്ച​റി’​ന് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മൊ​രു​ക്കു​ന്ന​ത് സി​എം​ഐ വൈ​ദി​ക​നാ​യ ഫാ. ​ബാ​ബു ത​ട്ടി​ല്‍ ആ​ണ്. തി​ര​ക്കേ​റി​യ ജീ​വി​ത സാ​ഹ​ച​ര്യ​ത്തി​ല്‍ അ​നാ​ഥ​ത്വ​തത്തിന്റെയും ഒ​റ്റ​പ്പെ​ട​ലിന്റെയും നേ​ര്‍​കാ​ഴ്ച​യാ​യ “പൊ​ട്ടി​യ​മ്മ’ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ന​ഞ്ചി​യ​മ്മ ചി​ത്ര​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഈ ​ത്രി​ല്ല​ര്‍ ചി​ത്ര​ത്തി​ല്‍ കാ​ര്‍​ത്തി​ക് രാ​മ​കൃ​ഷ്ണ​ന്‍ നാ​യ​ക​നാ​വു​ന്നു. ആ​ല്‍​ഫി പ​ഞ്ഞി​ക്കാ​ര​നാ​ണ് നാ​യി​ക. ടി​നി ടോം, ​ബാ​ല​ച​ന്ദ്ര​ന്‍ ചു​ള്ളി​ക്കാ​ട്, ചെ​മ്പില്‍ അ​ശോ​ക​ന്‍, ഷാ​ജു ശ്രീ​ധ​ര്‍, അ​ഖി​ല, നി​ഖി​ല്‍ തു​ട​ങ്ങി​യ താ​ര​ങ്ങ​ള്‍​ക്കൊ​പ്പം ​അ​ട്ട​പ്പാ​ടി​യി​ലെ ക​ട്ടേ​ക്കാ​ട് ഊ​രി​ലെ മൂ​പ്പ​നാ​യ ത​ങ്ക​രാ​ജ് മാ​ഷും മ​റ്റു ഗോ​ത്ര നി​വാ​സി​ക​ളും ഈ ​ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്നു. സാ​ന്‍​ജോ​സ് ക്രി​യേ​ഷ​ന്‍​സി​ന്റെ ബാ​ന​റി​ല്‍ ലി​ബി​ന്‍ പോ​ള്‍ അ​ക്ക​ര, അ​രു​ണ്‍ വ​ര്‍​ഗീ​സ് ത​ട്ടി​ല്‍, ജെ​സി ജോ​ര്‍​ജ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് സി​ഗ്നേ​ച്ച​ര്‍ നി​ര്‍​മ്മി​ക്കു​ന്ന​ത്.

Related Articles

Back to top button