IndiaLatest

ആറ് മാസമായി ശമ്പളമില്ല, ഉത്തര്‍പ്രദേശിലെ നയതി മെഡിസിറ്റിയില്‍ മലയാളികളടക്കമുള്ള നഴ്സുമാര്‍ സമരത്തില്‍

“Manju”

സിന്ധുമോൾ. ആർ

ന്യൂ ഡല്‍ഹി: ആറ് മാസങ്ങളായി ശമ്പളമില്ല. കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാര്‍ക്കു പോലും ആശുപത്രി ശമ്പളം നല്‍കുന്നില്ലെന്നാണ് പരാതി. ഉത്തര്‍പ്രദേശിലെ നയതി മെഡിസിറ്റിയില്‍ മലയാളികളടക്കമുള്ള നഴ്സുമാരാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. 40 മലയാളികളടക്കം ഇരുനൂറിലേറെ ജീവനക്കാര്‍ സമരത്തിനിറങ്ങിയത്. 40 മലയാളികളടക്കം ഇരുനൂറിലേറെ ജീവനക്കാര്‍ സമരത്തിനിറങ്ങിയത്. കൂടാതെ ശമ്പളം നല്‍കാതെ പല സ്റ്റാഫുകളെയും പിരിച്ചുവിടുന്നതായും വ്യാപകമായി പരാതികള്‍ ഉയരുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല. തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്ന് ജോലി ചെയ്യുന്ന ജീവനക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്.

Related Articles

Back to top button