IndiaLatest

പടക്ക നിരോധനം നീട്ടി ഹരിത ട്രൈബ്യൂണൽ

“Manju”

ന്യൂഡൽഹി :  വായുനിലവാര സൂചിക (എക്യുഐ) മോശം നിലയിലെത്തിയ നഗരങ്ങളിലെ പടക്ക നിരോധനം നീട്ടി ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി). നേരത്തെ നവംബർ 30 വരെ പടക്കം നിരോധിച്ചുള്ള ഉത്തരവാണ് കോവിഡ് പശ്ചാത്തലത്തിൽ പരിഷ്കരിച്ചത്.

എക്യുഐ മോശം നില രേഖപ്പെടുത്തിയ നഗരങ്ങളിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പടക്കം ഉപയോഗിക്കാൻ പാടില്ലെന്നു ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. വായുനില ഭേദപ്പെട്ട നിലയിലുള്ള നഗരങ്ങളിൽ, ഹരിത പടക്കങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നും എൻജിടി വ്യക്തമാക്കിയിട്ടുണ്ട്. എക്യുഐ ഭേദപ്പെട്ട നിലയിലുള്ള കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ ചില നിയന്ത്രണങ്ങൾ ബാധകമാകും.

വായു മലിനീകരണം കോവിഡ് രോഗാവസ്ഥ മോശമാകാൻ കാരണമാകുന്നുവെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണു എൻജിടിയുടെ ഇടപെടൽ. ദേശീയതലസ്ഥാന മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനു പിന്നിൽ വായുനില മോശമായതുൾപ്പെടെയുള്ള കാരണങ്ങൾ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ദീപാവലി സമയത്തെ പടക്കം കത്തിക്കൽ രൂക്ഷമായിരുന്നെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

• വായുനില ഭേദപ്പെട്ട സ്ഥിതിയിലുള്ള നഗരങ്ങളിൽ ക്രിസ്മസ്, പുതുവത്സര ദിവസങ്ങളിൽ രാത്രി 11.55 മുതൽ 12.30 വരെ മാത്രം ഹരിത പടക്കം ഉപയോഗിക്കാം. മറ്റ് ആഘോഷ അവസരങ്ങളിൽ 2 മണിക്കൂറിൽ താഴെ മാത്രമേ പടക്കം ഉപയോഗിക്കാവൂ.

Related Articles

Back to top button