IndiaLatest

ചൈനീസ് ഗ്രനേഡുമായി കശ്മീരില്‍ തീവ്രവാദി പിടിയില്‍

“Manju”

ബരാമുല്ല: പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഇ ത്വയ്യിബയുമായി ബന്ധമുള്ള തീവ്രവാദ സംഘടന ദ് റെസിസ്സ്റ്റന്‍റ് ഫ്രണ്ടിന്റെ (ടി.ആര്‍.എസ്) പ്രവര്‍ത്തകന്‍ പിടിയില്‍. ബരാമുല്ല കാനിസ്പ്പോറ സ്വദേശി ആസിഫ് ഗുല്ലിനെ സുരക്ഷാസേനയാണ് പിടികൂടിയത്.

ഗുല്ലിന്റെ പക്കല്‍ ഉണ്ടായിരുന്ന കല്‍ക്കരി നിറച്ച ബാഗില്‍ നിന്ന് മൂന്ന് ചൈനീസ് നിര്‍മിത ഗ്രനേഡുകള്‍ കണ്ടെടുത്തതായി ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബരാമുല്ലഹന്ദാര ഹൈവേയില്‍ സുരക്ഷാസേന പരിശോധന നടത്തിയിരുന്നു. ബരാമുല്ലയിലെ ചെക്കിങ് പോയിന്‍റില്‍ നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്നാണ് ആസിഫ് ഗുല്ലിനെ പിടികൂടിയത്.

ആബിദ് എന്ന പേരാണ് ഗുല്‍ പൊലീസിനോട് പറഞ്ഞിരുന്നത്. ഇയാള്‍ക്കെതിരെ ബാരാമുല്ല പൊലീസ് 29 കേസുകളും സോപ്പൂര്‍ പൊലീസ് ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Articles

Back to top button