InternationalLatest

ട്രംപ് ഭരണകൂടത്തിലെ ഇന്ത്യന്‍ വംശജ രാജിവെച്ചു

“Manju”

ട്രംപ് ഭരണകൂടത്തിലെ ഇന്ത്യന്‍ വംശജ രാജിവെച്ചു

ശ്രീജ.എസ്

വാഷിങ്ടണ്‍: പ്രസിഡന്റ് പദവിയില്‍ നിന്ന് അധികാരമൊഴിയുന്ന ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥ സീമ വര്‍മ രാജിവെച്ചു. ജോ ബൈഡന്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നതിന് മുന്നോടിയായാണ് സീമ രാജിവെച്ചത്. ആരോഗ്യവകുപ്പില്‍ ഉന്നതപദവി വഹിക്കുന്ന സീമ വര്‍മ ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ്.

സീമ വര്‍മ വ്യാഴാഴ്ചയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് രാജിക്കത്ത് കൈമാറിയത്. നാല് വര്‍ഷമായി സെന്റേഴ്‌സ് ഓഫ് മെഡികെയര്‍ ആന്‍ഡ് മെഡിക്‌എയ്ഡ് സര്‍വീസസിന്റെ അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കോവിഡ് 19 വൈറസ് ടാസ്‌ക് ഫോഴ്‌സിന്റെ പ്രധാന ഉദ്യോഗസ്ഥരില്‍ ഒരാളായി കഴിഞ്ഞ മേയില്‍ ഇന്തോ -അമേരിക്കനായ സീമ വര്‍മയെ ട്രംപ് നിയമിച്ചിരുന്നു.

Related Articles

Back to top button