IndiaLatest

ദ്വിദിന സന്ദര്‍ശനം ;പ്രധാനമന്ത്രി ഇന്ന് ഗുജറാത്തില്‍

“Manju”

ഡല്‍ഹി;  ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ. വൈകീട്ട് നാല് മണിയോടെയാകും അദ്ദേഹം സംസ്ഥാനത്ത് എത്തുക. വൈകീട്ട് നടക്കുന്ന ഗുജറാത്ത് പഞ്ചായത്ത് മഹാസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. സംസ്ഥാനത്തെ മുഴുവൻ ത്രിതല പഞ്ചായത്തുകളിലെയും പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് സമ്മേളനം. ഏകദേശം ഒരു ലക്ഷത്തിലധികം പേർ ഇതിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

നാളെ 11 മണിക്ക് രാഷ്‌ട്രീയരക്ഷ സർവ്വകലാശാലയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും. സർവ്വകലാശാലയിലെ ആദ്യ കോൺവൊക്കേഷനിൽ മുഖ്യാതിഥിയായി എത്തുന്ന അദ്ദേഹം വിദ്യാർത്ഥികളുമായും അദ്ധ്യാപകരുമായും സംവദിക്കും. 2020 ഒക്ടോബറിലാണ് രാഷ്‌ട്രീയ രക്ഷ സർവ്വകലാ പ്രവർത്തനം ആരംഭിച്ചത്.

ശനിയാഴ്ച വൈകീട്ടോടെ പ്രധാനമന്ത്രി ഡൽഹിയിലേക്ക് തിരിക്കും. ഇതിന് മുന്നോടിയായി വൈകീട്ട് ആറരയ്‌ക്ക് 11ാമത് ഖേൽ മഹാകുംഭിന് അദ്ദേഹം തുടക്കം കുറിക്കും.

 

Related Articles

Check Also
Close
Back to top button