LatestThiruvananthapuram

ഇളയമകന്റെ മൃതദേഹവും കുളത്തില്‍ കണ്ടെത്തി

“Manju”

തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നുകാരനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. പിതാവ് സഫീറിനെ സമീപത്തെ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇതിന് തൊട്ടുപിന്നാലെ സഫീറിന്‍റെ ഇളയമകന്‍റെ മൃതദേഹവും അമ്ബലക്കുളത്തില്‍ കണ്ടെത്തി. ഇളയകുഞ്ഞിനെയുമായി കുളത്തില്‍ ചാടിയെന്നാണ് സൂചന.

നൈനാംകോണം സ്വദേശിയായ സഫീര്‍, മകന്‍ അല്‍ത്താഫ് എന്നിവരാണ് മരിച്ചത്. നാവായിക്കുളം നൈനാംകുളം കോളനിയിലാണ് ഇവര്‍ താമസിക്കുന്നത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അല്‍ത്താഫിന്റെ മൃതദേഹം വീടിനുള്ളില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അന്‍ഷാദിനും സഫീറിനും വേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു. അന്വേഷണത്തില്‍ ക്ഷേത്രക്കുളത്തിന് സമീപം ഇദ്ദേഹത്തിന്റെ ഓട്ടോ കണ്ടെത്തി. തുടര്‍ന്ന് അഗ്നിശമന സ്ഥലത്തെത്തി കുളത്തില്‍ പരിശോധന നടത്തുകയായിരുന്നു. ഭാര്യയുമായി സഫീര്‍ പിണക്കത്തിലാണും ഭാര്യ മറ്റൊരു വീട്ടിലാണ് താമസിക്കുന്നതെന്നുമാണ് അയല്‍വാസികള്‍ പറഞ്ഞത്.

Related Articles

Back to top button