IndiaLatest

ഓഹരി വിപണിയില്‍ മുന്നേറ്റം

“Manju”

മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം. സെന്‍സെക്‌സ് രാവിലെ 128 പോയിന്റ് ഉയര്‍ന്ന് 58,851.36ല്‍ എത്തി. നിഫ്റ്റി 17,563 ആയി ഉയര്‍ന്നു. ടെലികോം കമ്പനികളുടെ ഓഹരി മൂല്യത്തിലുണ്ടായ വര്‍ധനവാണ് വിപണിക്ക് കരുത്തായത്. വോഡാഫോണ്‍, ഐഡിയ ഓഹരിമൂല്യം 10 ശതമാനത്തോളം ഉയര്‍ന്നു.
ടെലികോം മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതിനു പിന്നാലെയാണ് ഈ മുന്നേറ്റം. ടെലികോം കമ്പനികള്‍ മുന്നോട്ടുവച്ച രക്ഷാപാക്കേജിന്റെ ഭാഗമായാണ് ഈ അംഗീകാരം. വിദേശത്തുനിന്നുള്ള നിക്ഷേപത്തിനു മുതല്‍ മുടക്കാന്‍ ഇനി റിസര്‍വ് ബാങ്കിന്റെ മുന്‍കൂന്‍ അനുമതി ആവശ്യമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button