IndiaLatest

ചൈനയുടെ ചാരക്കപ്പലിനെ തുരത്തി ഇന്ത്യന്‍ നാവിക സേന

“Manju”

കൊല്‍ക്കത്ത: ചൈനയുടെ റഡാര്‍ നിരീക്ഷണ ചാര കപ്പലിനേയും തുരത്തി ഇന്ത്യന്‍ നാവിക സേന. കൊളംബോ തീരത്ത് നങ്കൂരമിട്ടിരുന്ന ചൈനയുടെ യാംഗ് വാംഗ്-5 എന്ന ചാരക്കപ്പലാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും പിന്തിരിയേണ്ടിവന്നത്.

ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ ചൈന എത്തിക്കാന്‍ ശ്രമിച്ച അഞ്ചിലേറെ യുദ്ധകപ്പലുകളേയും പിന്തിരിപ്പിക്കാന്‍ ഇന്ത്യയ്‌ക്കായെന്നും നാവിക സേന അറിയിച്ചു. 60ല്‍പ്പരം വിവിധ രാജ്യങ്ങളുടെ കപ്പലുകള്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ പല സമത്തായി കടന്നുകയറാന്‍ ശ്രമിച്ചതിനേയും തുരത്തിയതായും നാവിക സേന അറിയിച്ചു.

ഇന്ത്യന്‍ നാവിക സേനയുടെ മുഴുവന്‍ കപ്പല്‍ വ്യൂഹത്തേയും സൈനിക നീക്കങ്ങളേയും പഠിക്കാനായിട്ടാണ് ചൈന ചാരക്കപ്പലിനെ ഇന്ത്യന്‍ മഹാസമുദ്രമേഖലയിലേക്ക് എത്തിച്ചത്. എന്നാല്‍ ഇന്ത്യ ചാര ഉപഗ്രഹങ്ങളുടെ സഹായത്താല്‍ യാംഗ് വാംഗിനെ മരവിപ്പിച്ച്‌ നിര്‍ത്തുന്നതില്‍ വിജയിച്ചത് ചൈനയ്‌ക്ക് തിരിച്ചടിയായി. ഒപ്പം ചൈനയെ സൈനിക പരമായി സഹായിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ശ്രീലങ്കയ്‌ക്കും ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പസഫിക്കില്‍ നിന്നും ബംഗാള്‍ ഉള്‍ക്കടലിലൂടെ ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ ഏതാനും മാസങ്ങളായി നടത്തിക്കൊണ്ടിരുന്ന നീക്കമാണ് നാവിക സേന തടഞ്ഞത്. ശ്രീലങ്കയുടെ ഹബന്തോട്ട തുറമുഖത്താണ് ആഗസ്റ്റ് മാസത്തില്‍ ചൈനയുടെ കപ്പല്‍ ആദ്യം എത്തിച്ചത്. ഇന്ത്യയുടെ ശക്തമായ സമ്മര്‍ദ്ദം കാരണമാണ് ഇന്ത്യന്‍ മഹാസമുദ്രം കടന്ന് കപ്പലിന് പാകിസ്താനിലേയ്‌ക്ക് എത്താനുള്ള നീക്കം നടത്താനാകാതെ പോയത്. സമുദ്രമേഖലയിലെ ഗവേഷണമെന്ന വ്യാജേനയാണ് ചൈന കപ്പലിറക്കിയത്.

അരുണാചലിലെ മലനിരകളില്‍ നിന്നും ചൈനീസ് കടന്നുകയറ്റ ശ്രമത്തെ തുരത്തിയെന്ന വാര്‍ത്തയ്‌ക്ക് പിന്നാലെയാണ് സമുദ്രത്തിലും ഇന്ത്യന്‍ സേനയുടെ കരുത്ത് തെളിയിച്ച വാര്‍ത്ത വന്നിരിക്കുന്നത്

Related Articles

Back to top button