KeralaLatest

സുരേഷ് ഗോപി എനിക്ക് ജ്യേഷ്ഠസഹോദരന്‍’: കെ സുരേന്ദ്രന്‍

“Manju”

മലയാളികളുടെ പ്രിയങ്കരനായ നടന്‍ സുരേഷ് ഗോപിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. 63 -ാം ജന്മദിനം ആഘോഷിക്കുന്ന സുരേഷ് ഗോപി തനിക്ക് ഒരു ജ്യേഷ്ഠസഹോദരനെപ്പോലെയാണെന്ന് കെ. സുരേന്ദ്രന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. അദ്ദേഹത്തെ അറിയുന്നവര്‍ക്കെല്ലാം അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടേയും മനുഷ്യത്വപരമായ ഇടപെടലുകളെക്കുറിച്ചും പറയാതെ തന്നെ അറിയാമെന്നും സുരേന്ദ്രന്‍ പറയുന്നു.

‘സുരേഷ് ഗോപിയുടെ ജന്മദിനമാണിന്ന്. അദ്ദേഹത്തെ അറിയുന്നവര്‍ക്കെല്ലാം അദ്ദേഹത്തിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടേയും മനുഷ്യത്വപരമായ ഇടപെടലുകളെക്കുറിച്ചും പറയാതെ തന്നെ അറിയാം. എം. പിയായും പാര്‍ട്ടിനേതാവുമായുമുള്ള ആദരവിനേക്കാള്‍ എനിക്ക് ഇഷ്ടം അദ്ദേഹം തികച്ചും ഒരു ജ്യേഷ്ഠസഹോദരനെപ്പോലെയാണുന്നുള്ളതാണ്. ആയുരാരോഗ്യസൗഖ്യങ്ങള്‍ നേരുന്നു’, സുരേന്ദ്രന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

അതേസമയം, നിരവധി താരങ്ങളും ആരാധകരുമാണ് സുരേഷ് ഗോപിയ്ക്ക് പിറന്നാള്‍ ആശംസയുമായി എത്തിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ സുരേഷ് ഗോപിയുടെ പുതിയ സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് പിറന്നാള്‍ ആശംസ അറിയിച്ചത്. താരത്തിന് ആശംസ അറിയിച്ചുകൊണ്ട് ലിന്റോ കുര്യന്‍ എഡിറ്റ് ചെയ്‍ത് പങ്കുവെച്ച മാഷപ്പ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സുരേഷ് ഗോപി ചിത്രങ്ങളുടെ ആവേശം ഒട്ടും ചോരാതെയാണ് വീഡിയോ തയ്യാറാക്കിയത്.

Related Articles

Back to top button