KannurKeralaLatestThiruvananthapuram

ബാബു റ്റി ഇനി ഓര്‍മ്മകളില്‍

“Manju”

മഹേഷ് എം.

ശാന്തിഗിരി:  ആത്മബന്ധുവും ശാന്തിഗിരി ന്യൂസ് ക്യാമറമാനുമായ ശ്രീ.ബാബു.റ്റി ( 48)  ഇനി ഓര്‍മ്മകളില്‍. കണ്ണൂരിലെ കതിരൂർ സ്വദേശിയായ അദ്ദേഹം  കോലിയക്കോട് കെ.കെ.പാറ ശാന്തിപുരം ഗുരുസ്തുതി വീട്ടിലായിരുന്നു താമസം. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാൽ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണപ്പെട്ടത്. ശാന്തിഗിരി ഫ്യൂവല്‍സ്, ശാന്തിഗിരി ഹെര്‍ബല്‍ സോപ്പ്, ശാന്തിഗിരി എന്‍.എന്‍. കമ്മ്യൂണിക്കേഷന്‍ എന്നിവിടങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ഒരിക്കല്‍ പരിചയപ്പെട്ടവര്‍ക്ക് എന്നെന്നും ഓര്‍മ്മിക്കത്തക്ക വ്യക്തിത്വമായിരുന്നു. സംസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ കോവിഡ് റിസൾട്ട് ലഭിച്ചതിനുശേഷം മാത്രമെ സംസ്കാരചടങ്ങുകൾക്കുള്ള സമയം നിശ്ചയിക്കാന്‍ കഴിയൂ. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ അധ്യാപികയായ സിന്ധു.ബി.പി.യാണ് ഭാര്യ.

Related Articles

Back to top button