അംബേദ്കര്‍ ജയന്തി ആഘോഷിച്ച് ഇന്ത്യന്‍ എംബസി
കുവൈത്ത് സിറ്റി: ഇന്ത്യന്‍ ഭരണഘടന ശില്പിയായ ഡോ. ബി.ആര്. അംബേദ്കറുടെ 130-ാം ജന്മദിനം ആഘോഷിച്ച് കുവൈത്തിലെ ഇന്ത്യന്‍ എംബസിയും. ചടങ്ങ് ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഉജ്ജ്വലമായ ഭരണഘടനക്ക് രൂപംനല്കി സുസ്ഥിര വികസനത്തിലേക്കും പുരോഗതിയിലേക്കും ഇന്ത്യയെ നയിച്ചതില്‍ അംബേദ്കറിനുള്ള പങ്ക് അംബാസഡര്‍ എടുത്തുപറഞ്ഞു.
ചടങ്ങില്‍ ഭരണഘടനയുടെ ആമുഖം അദ്ദേഹം വായിക്കുകയും ചെയ്തു. എംബസി അങ്കണത്തില്‍ അംബേദ്കറുടെ ഛായാചിത്രം സിബി ജോര്‍ജ് അനാച്ഛാദനം ചെയ്തു. കോവിഡ് പശ്ചാത്തലത്തില്‍ കുറച്ചുപേര്‍ മാത്രം പങ്കെടുത്ത ചടങ്ങാണ് എംബസിയില്‍ നടത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെ എല്ലാ ഇന്ത്യക്കാര്‍ക്കും വീക്ഷിക്കാന്‍ അവസരമൊരുക്കുകയും ചെയ്തിരുന്നു.