KeralaLatest

ഉ​മ്മ​ന്‍​ചാ​ണ്ടി​യെ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​റാ​ക്കാ​ന്‍ ധാ​ര​ണ​

“Manju”

കേ ര ളാ കോ ൺ ഗ്ര സ്- എം യു

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ന്‍​ചാ​ണ്ടി​യെ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​റാ​ക്കാ​ന്‍ യു​ഡി​എ​ഫി​ല്‍ ധാ​ര​ണ​യെ​ന്നു റി​പ്പോ​ര്‍​ട്ട്. ഘ​ട​ക​ക​ക്ഷി​ക​ളു​ടെ ആ​വ​ശ്യ​ത്തെ​ത്തു​ട​ര്‍​ന്നാ​ണു തീ​രു​മാ​നം. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ന്‍​വ​ര്‍ ഞാ​യ​റാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തു​മ്പോള്‍ ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. ഉ​മ്മ​ന്‍ ചാ​ണ്ടി​യെ യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​നോ പ്ര​ചാ​ര​ണ സ​മി​തി അ​ധ്യ​ക്ഷ​നോ ആ​ക്ക​ണ​മെ​ന്നാ​ണു മി​ക്ക നേ​താ​ക്ക​ളു​ടെ​യും ആ​വ​ശ്യം. ഇ​തു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണു ന​ട​പ​ടി.
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് യുഡിഎഫിനെ നയിക്കണമെന്നും കോണ്‍ഗ്രസ് നേതൃത്വം. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തും. മുന്നണി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി എന്‍സിപി നേതൃത്വവുമായി ചര്‍ച്ച നടത്തും. ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ച്‌ പിടിക്കാനാണ് തന്ത്രം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് ഗ്രൂപ്പ് തര്‍ക്കത്തിന് ഇടയാക്കുമെന്നും നിഗമനം.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തെ തു​ട​ര്‍​ന്ന് നേ​ര​ത്തെ താ​രി​ഖ് അ​ന്‍​വ​ര്‍ കേ​ര​ള​ത്തി​ലെ​ത്തി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യും മു​തി​ര്‍​ന്ന ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​മാ​യും ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. റിപ്പോര്‍ട്ട് സോണിയാ ഗാന്ധിക്ക് സമര്‍പ്പിച്ചിരുന്നു.

Related Articles

Back to top button