IndiaLatest

കോസി റെയില്‍ മഹാസേതു പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

“Manju”

ശ്രീജ.എസ്

ബിഹാറിലെ സ്വപ്നപദ്ധതിയായ കോസി മഹാ സേതു റെയില്‍വേ പാലത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിര്‍വ്വഹിക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് പ്രധാനമന്ത്രി മെഗാ ബ്രിഡിജ് നാടിന് സമര്‍പ്പിക്കുക. ഇതിന് പുറമേ സഹര്‍സ-അസന്‍പൂര്‍ കുഫ തീവണ്ടി സര്‍വ്വീസും ഫ്‌ളാഗ് ഓഫ് ചെയ്യും.

ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയില്‍ നിര്‍മ്മിച്ച തന്ത്രപ്രധാന മെഗാ ബ്രിഡ്ജിന് 1.9 കിലോ മീറ്റര്‍ നീളമാണ് ഉള്ളത്. 516 കോടി ചിലവിട്ടാണ് കോസി മെഗാ സേതു പദ്ധതി പൂര്‍ത്തിയാക്കിയത്. ബീഹാറിനെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളുമായി ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് നിര്‍മ്മിച്ചതാണ് കോസി റെയില്‍ മെഗാ ബ്രിഡ്ജ്. കോസി മെഗാ സേതു പദ്ധതി പൂര്‍ത്തിയായതോടെ ബീഹാര്‍ ജനതയുടെ 86 വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്.

Related Articles

Back to top button