India

ആദ്യം നൽകുക കൊവിഷീൽഡ് വാക്‌സിൻ; കൊവാക്‌സിൻ ബാക്ക് അപ്പ് എന്ന് എയിംസ് ഡയറക്ടർ

“Manju”

ന്യൂഡൽഹി: രാജ്യത്ത് ആദ്യം വിതരണം ചെയ്യുക സെറം ഇൻസ്റ്റിറ്റിയൂട്ടിന്റെ കൊവിഷീൽഡ് വാക്‌സിനെന്ന് എയിംസ് ഡയറക്ടർ ഡോ. റൺദീപ് ഗുലേറിയ. രാജ്യത്ത് രോഗികളുടെ എണ്ണം വർധിക്കുകയോ മറ്റ് അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താൽ കൊവാക്‌സിൻ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കൊവിഷീൽഡ് വാക്‌സിൻ എത്രത്തോളം ഫലപ്രദമാണെന്ന് കൃത്യമായി വിലയിരുത്താൻ സാധിക്കാത്തതിനാൽ കൊവാക്‌സിൻ ബാക്ക് അപ്പ് എന്ന രീതിയിലാണ് ഉപയോഗിക്കുക. സെറം ഇൻസ്റ്റിറ്റിയൂട്ട് 50 മില്യൺ ഡോസുകൾ ഇതിനോടകം തന്നെ തയ്യാറാക്കി കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ 3 കോടി ആളുകൾക്ക് ഇതിലൂടെ വാക്‌സിൻ ലഭ്യമാക്കുമെന്ന് എയിംസ് ഡയറക്ടർ പറഞ്ഞു.

ഏത് വാക്‌സിനായാലും ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. അതിനാൽ തന്നെ നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോയ ശേഷമാണ് വാക്‌സിന് മനുഷ്യരിലെ പരീക്ഷണത്തിന് പോലും അനുമതി ലഭിക്കുന്നത്. ലഭ്യമായ എല്ലാ വിവരങ്ങളും വിദഗ്ധർ സൂക്ഷ്മമായി പരിശോധിച്ച ശേഷം മാത്രമാണ് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകുകയെന്നും റൺദീപ് ഗുലേറിയ വ്യക്തമാക്കി.

Related Articles

Back to top button