Thiruvananthapuram

നെയ്യാറ്റിൻകര സംഭവം: ഉടമസ്ഥാവകാശം തെളിയിച്ച ശേഷമെ ബോബി ചെമ്മണ്ണൂരിന് ഭൂമി കൈമാറൂവെന്ന് വസന്ത

“Manju”

തിരുവനന്തപുരം: നെയ്യാറ്റികരയിൽ രാജൻ അമ്പിളി ദമ്പതകിൾ പൊള്ളലേറ്റ് മരിച്ച വിവാദ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിച്ച ശേഷമെ ബോബി ചെമ്മണ്ണൂരിന് കൈമാറൂവെന്ന് വസന്ത. പട്ടയമുള്ള ഭൂമിയാണിത്. പതിനഞ്ച് വർഷമായി ഭൂമിയുടെ കരമടയ്ക്കുന്നത് താനാണ്. കോടതിയിൽ അനുകൂല വിധി വരുന്നത് വരെ നിയമപോരാട്ടം നടത്തുമെന്നും വസന്ത അറിയിച്ചു.

കഴിഞ്ഞ 15 വർഷമായി തണ്ടപ്പേരും പോക്കുവരവും നികുതിയുമെല്ലാം തന്റെ പേരിലാണ്. എല്ലാ രേഖകളും തന്റെ പക്കലുണ്ട്. വില്ലേജ് ഓഫീസിൽ പോയി പരിശോധിച്ചാൽ അറിയാം. ശരിയായ രേഖകൾ വെച്ചാണ് സ്ഥലം ബോബി ചെമ്മണ്ണൂരിന് വിറ്റതെന്നും വസന്ത വ്യക്തമാക്കി.

മദ്യത്തെയും മയക്ക്മരുന്ന് കച്ചവടത്തേയും താൻ എതിർത്തതു കൊണ്ടാണ് നാട്ടുകാർ തന്നെ ശത്രുവായി കാണുന്നതെന്നും വസന്ത പറയുന്നു. കോളനിയിൽ മദ്യവും കഞ്ചാവുമെല്ലാം കൂട്ടുകച്ചവടമാണ്. ഞാൻ അതിനെതിരാണ്. പലതവണ പോലീസിനെ വിവരമറിയിച്ചു. ഇതിന്റെ പേരിൽ കോളനിക്കാർക്ക് എന്നോട് ശത്രുതയാണ്. രാജൻ ഗുണ്ടായിസം കാണിച്ചാണ് മരിച്ചതെന്നും തന്റെ ഭൂമിയിലേക്ക് അതിക്രമിച്ച് കടന്നതാണെന്നും വസന്ത ആരോപിച്ചു.

അതേസമയം വസന്തയിൽ നിന്നും വാങ്ങിയ ഭൂമി ബോബി ചെമ്മണ്ണൂർ രാജന്റെ മക്കൾക്ക് കൈമാറാൻ എത്തിയപ്പോഴാണ് ഭൂമി വേണ്ടെന്നും സർക്കാരാണ് തങ്ങൾക്ക് ഭൂമി നൽകേണ്ടതെന്നുമുള്ള നിലപാട് കുട്ടികൾ അറിയിച്ചത്. തുടർന്ന് മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് ബോബി ചെമ്മണ്ണൂർ. വസന്തയുടെ കൈവശമുള്ളത് വ്യാജ പട്ടയമാണെന്നാണ് കുട്ടികളുടെ പ്രതികരണം.

Related Articles

Back to top button