IndiaKeralaLatestThiruvananthapuram

കോവിഡ് : കേരളത്തില്‍ 7 പുതിയ ഹോട്ട് സ്പോട്ടുകള്‍ പ്രഖ്യാപിച്ചു

“Manju”

സിന്ധുമോൾ. ആർ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വിവിധ ജില്ലകളിലായ ഏഴ് പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. പതിനാല് പ്രദേശങ്ങളെ ഒഴിവാക്കിയിട്ടുമുണ്ട്. ഇതോടെ നിലവില്‍ ആകെ 653 ഹോട്ട് സ്‌പോട്ടുകളാണ് കേരളത്തില്‍ ഉള്ളത്.

ഇടുക്കി ജില്ലയിലെ പീരുമേട് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8), അറക്കുളം (സബ് വാര്‍ഡ് 6, 13), മലപ്പുറം ജില്ലയിലെ കണ്ണമംഗലം (സബ് വാര്‍ഡ് 19), മലപ്പുറം മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 24), വയനാട് ജില്ലയിലെ മുട്ടില്‍ (സബ് വാര്‍ഡ് 9, 10, 11), തൃശൂര്‍ ജില്ലയിലെ ചാഴൂര്‍ (15), തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ (19), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (സബ് വാര്‍ഡ് 13, 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 6244 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 7792 പേര്‍ രോഗമുക്തി നേടി.

Related Articles

Back to top button