Kerala

ഇന്റെണൽ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി

“Manju”

ബിന്ദുലാൽ തൃശ്ശൂർ

തൃശ്ശൂർ : തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ തടയുന്നതിന് ‘ഇന്റെണൽ കംപ്ലയന്റ് കമ്മിറ്റി’ രൂപീകരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമനടപടിയെടുക്കും. ജില്ലാ വനിത ശിശു വികസന ഓഫീസ് വഴിയാണ് വീഴ്ച വരുത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുന്നത്.

ലൈംഗിക അതിക്രമ പരാതികൾ കൈകാര്യം ചെയ്യുന്നതിന് പത്തിൽ കൂടുതൽ ജീവനക്കാർ പണിയെടുക്കുന്ന സ്ഥാപനങ്ങളിൽ ഇന്റെണൽ കംപ്ലയന്റ് കമ്മിറ്റി
രൂപീകരിക്കണമെന്നത് 2013ൽ നിയമമാക്കിയിരുന്നു. സ്ത്രീകൾക്കെതിരെ തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം തടയാൻ 2013ൽ ആണ് നിയമനിർമാണം നടത്തിയത്.

ജീവനക്കാരായി സ്ത്രീകൾ ഇല്ലെങ്കിൽ പോലും സന്ദർശകരായോ കരാർ തൊഴിലാളികളായോ സ്ത്രീകളുണ്ടാകാം എന്നുള്ളതുകൊണ്ട് കമ്മിറ്റി രൂപീകരിക്കുവാൻ 10ൽ കൂടുതൽ തൊഴിലാളികളുള്ള എല്ലാ തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്.

തൊഴിലിടങ്ങളിലെ പരാതികൾ കൂടിവരുന്ന സാഹചര്യം നിലവിലുണ്ടെന്ന് ജില്ലയിൽ നടന്ന അദാലത്തിന് ശേഷം വനിത കമ്മീഷൻ പരാമർശിച്ചിരുന്നു.

Related Articles

Back to top button