KeralaLatest

പി. വി ഗോപാലൻ മാസ്റ്റർ നിര്യാതനായി

“Manju”

പാലക്കാട്:ശാന്തിഗിരി ആശ്രമം കോർഡിനേഷൻ  കമ്മിറ്റി അംഗവും മുതിര്‍ന്ന ആത്മബന്ധുവുമായ പി.വി.ഗോപാലൻ മാസ്റ്റർ നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന്  ഇന്ന് രാവിലെ 9. 45 നായിരുന്നു മരണം. 93 വയസ്സായിരുന്നു. സംസ്കാര ചടങ്ങുകൾ ഉച്ചയ്ക്ക് 2:45 ന് ശേഷം ഓലശ്ശേരിയിലുള്ള വസതിയായ കൃഷ്ണാ നിവാസില്‍ നടക്കും.
പരേതയായ സരോജിനിയാണ് ഭാര്യ.,  മക്കൾ: മഞ്ജുള .കെ .പി, (സീനിയർ തെറാപ്പിസ്റ്റ്,ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍, ഒലശ്ശേരി), കൃഷ്ണദാസ് കെ.പി, (സീ ബക്ക്ത്തോണ്‍ ബിവറേജസ് -ലേ ബറി ബ്രാന്‍ഡ് –  ന്യൂഡൽഹി )

മരുമക്കൾ:  രാമചന്ദ്രൻ (റിട്ട. സബ് ഇന്‍സ്പെക്ടര്‍, കേരള പോലീസ്).ഗിരിജ ദാസ് – നഴ്സ്, എസ്കോര്‍ട്ട് ഫോര്‍ടിസ് ഹെല്‍ത്ത്കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഓഖ് ല, ന്യൂഡല്‍ഹി.

Related Articles

Back to top button