InternationalLatest

പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഇന്ത്യന്‍ നയതന്ത്രജ്ഞന്‍

“Manju”
ന്യൂയോര്‍ക്ക് : പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ മിജിതോ വിനിറ്റോ. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 77-ാമത് സെഷനില്‍ നടത്തിയ പ്രസംഗത്തിലാണ് പാകിസ്താന്‍ ഇന്ത്യയ്ക്കെതിരെ തെറ്റായ പരാമര്‍ശങ്ങള്‍ ഉന്നയിച്ചത്. ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുന്‍പ് ആത്മ പരിശോധന നടത്തണമെന്ന് വിനിറ്റോ വ്യക്തമാക്കി.
അയല്‍ രാജ്യങ്ങളുമായി സമാധാനപരമായി ബന്ധം പുലര്‍ത്തുമെന്നാണ് പാകിസ്താന്‍ പ്രധാനമന്ത്രി ജനറല്‍ അസംബ്ലിയില്‍ പറഞ്ഞത്. അയല്‍ക്കാരുമായി സമാധാനം ആഗ്രഹിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു രാജ്യം അതിര്‍ത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കില്ല, അല്ലെങ്കില്‍ ഭീകരമായ മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകര്‍ക്ക് അഭയം നല്‍കില്ല എന്നാണ് ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ നല്‍കിയ മറുപടി. അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിക്കുമ്പോള്‍, ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടാതിരിക്കുമ്പോള്‍, അല്ലെങ്കില്‍ ഇവ തിരിച്ചറിയുമ്പോള്‍ മാത്രമെ സമാധാനത്തിനും സുരക്ഷയ്‌ക്കും പുരോഗതിക്കും വേണ്ടിയുള്ള ആഗ്രഹം ജനിക്കുകയുള്ളുയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയ്ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി യുഎന്‍ വേദി തിരഞ്ഞെടുത്തതില്‍ ഖേദമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം രാജ്യത്തെ ദുഷ്പ്രവൃത്തികളെ മറയ്‌ക്കുന്നതിനും ഇന്ത്യയ്ക്കെതിരായ നടപടികളെ ന്യായീകരിക്കുന്നതിനുമാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്ന് മിജിറ്റോ വിനിറ്റോ മറുപടിയായി പറഞ്ഞു. നേരത്തെ രക്ഷാസമിതിയില്‍ ഷെഹബാസ് ഷെരീഫ് കശ്മീര്‍ വിഷയം ഉന്നയിച്ചിരുന്നു

Related Articles

Back to top button