IndiaLatest

സ്‌ട്രോബറി മൂണ്‍ ഇന്ന് രാത്രി ദൃശ്യമാകും

“Manju”

ന്യൂഡല്‍ഹി : ഇന്ന് ഈ വര്‍ഷത്തെ സ്‌ട്രോബറി മൂണ്‍ ദൃശ്യമാകും. ഏറ്റവും വലുതായും, തിളക്കത്തോടെയും ചന്ദ്രനെ കാണാം എന്നതാണ് ഈ ദിവസത്തെ പ്രത്യേകത. എന്നാല്‍, പിങ്ക് നിറം കലര്‍ന്നാകും ചന്ദ്രന്‍ കാണപ്പെടുക. ആകാശത്ത് താഴെയാകും പ്രത്യക്ഷപ്പെടുകയെന്നതും മറ്റൊരു പ്രത്യേകതയാണ്.

സ്ട്രോബെറി ചന്ദ്രന്‍ വസന്തകാലത്തിന്റെ അവസാന പൗര്‍ണ്ണമിയെയും വേനല്‍ക്കാല സീസണിന്റെ ആദ്യത്തെയും അടയാളപ്പെടുത്തുന്നു. ജൂണ്‍ മാസത്തിലുള്ളതും, വസന്തകാലത്തെ അവസാനത്തേതുമായ പൂര്‍ണ്ണചന്ദ്രനെ സ്‌ട്രോബറി മൂണ്‍ എന്ന് വിളിച്ചുതുടങ്ങിയത് ഗോത്രവിഭാഗക്കാരാണ്.

Related Articles

Back to top button