IndiaLatest

റോബര്‍ട്ട് വാദ്രയുടെ ഓഫീസില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ എത്തി

“Manju”

സ്വത്ത് സമ്പാദന ‌കേസ്; റോബർട്ട് വാദ്രയുടെ ഓഫീസിൽ ആദായനികുതി ഉദ്യോഗസ്ഥർ എത്തി  മൊഴി രേഖപ്പെടുത്തുന്നു - Southlive Malayalam: Kerala News, Malayalam News,  Breaking News ...

ശ്രീജ.എസ്

സ്വത്ത് സമ്പാദന ‌കേസ് സംബന്ധിച്ച്‌ വ്യവസായിയും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകനുമായ റോബര്‍ട്ട് വാദ്രയുടെ ഓഫീസില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ എത്തി. കിഴക്കന്‍ ഡല്‍ഹിയിലെ സുഖ്ദേവ് വിഹാറിലെ വാദ്രയുടെ ഓഫീസിലെത്തിയ സംഘം വാദ്രയുടെ മൊഴി രേഖപ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ലണ്ടനില്‍ 12 മില്യണ്‍ പൗണ്ട് സ്വത്ത് സമ്ബാദിച്ചു എന്ന കേസില്‍ ഇതിനകം തന്നെ റോബര്‍ട്ട് വാദ്രക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. കേസില്‍ ഇദ്ദേഹത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിരവധി തവണ ചോദ്യം ചെയ്തിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യമാണ് കേസുകള്‍ക്ക് പിന്നിലെന്നാണ് റോബര്‍ട്ട് വാദ്ര പറയുന്നത്.

Related Articles

Back to top button