Latest

വാഹന പരിശോധനയ്‌ക്കിടെ മയക്കുമരുന്നുമായി എംബിഎ വിദ്യാർത്ഥി പിടിയിൽ

“Manju”

പാലക്കാട്: വാളയാറിൽ വാഹന പരിശോധനയ്‌ക്കിടെ മയക്കുമരുന്നുമായി എംബിഎ വിദ്യാർത്ഥി പിടിയിൽ. എറണാകുളം ചേരാനല്ലൂർ സ്വദേശി എബിനാണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും എട്ട് ഗ്രാം എംഡിഎംഎയും പിടികൂടി.

ബെംഗളൂരുവിൽ നിന്നും എറണാകുളത്തേയ്‌ക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. സ്വന്തം ആവശ്യത്തിനും സുഹൃത്തുക്കൾക്ക് നൽകാനുമാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥരോട് എബിൻ പറഞ്ഞു.

ബെംഗലൂരു എസ്ബി കോളേജിൽ എംബിഎ വിദ്യാർത്ഥിയാണ് എബിൻ. ഇയാളെ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പതിന്നാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Related Articles

Back to top button