IndiaLatest

മലയാളി വ്ലോഗര്‍ കാനഡയില്‍ മരിച്ച നിലയില്‍

“Manju”

ടൊറന്‍റോ: മലയാളി യുവാവിനെ കാനഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അറിയപ്പെടുന്ന ഫിഷിങ് വ്ലോഗറായ തിരുവമ്ബാടി കാളിയാംപുഴ പാണ്ടിക്കുന്നേല്‍ ബേബിയുടെ മകന്‍ രാജേഷ് ജോണ്‍ (35) എന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാനഡയിലെ ആല്‍ബര്‍ട്ട ലെത്ത്ബ്രിഡ്ജിനു സമീപമുള്ള പര്‍വതത്തിലെ വെള്ളച്ചാട്ടത്തിലാണ് രാജേഷ് ജോണിനെ മരിച്ച നിലയല്‍ കാണപ്പെട്ടത്. വ്‌ളോഗിങ്ങിനായി വീട്ടില്‍ നിന്നു പുറപ്പെട്ട രാജേഷ് തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്

ഫിഷിങ് വ്‌ളോഗറായ രാജേഷ് ഓഗസ്റ്റ് മൂന്നിനാണ് മത്സ്യബന്ധനത്തിനും വീഡിയോ ചിത്രീകരിക്കുന്നതിനുമായി വീട്ടില്‍ നിന്നു പുറപ്പെട്ടത്. ലിന്‍ക്‌സ് ക്രീക്കിനു സമീപം ഫിഷിങ്ങിനു പോവുകയാണെന്നും പിറ്റേന്ന് മടങ്ങി വരുമെന്നും പറഞ്ഞാണ് രാജേഷ് പോയതെന്ന് വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പിറ്റേദിവസം രാവിലെ ഏഴു മണിക്ക് അദ്ദേഹം വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് വിവരമൊന്നുമുണ്ടായില്ല. രാജേഷിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ബെല്‍ അടിച്ചതല്ലാതെ എടുത്തില്ല. ഇതോടെ രാജേഷ് ജോണിന്‍റെ ഭാര്യ അനു പനങ്ങാടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Related Articles

Back to top button