KeralaLatestThiruvananthapuram

ആഘോഷത്തിന് പിന്നാലെ കണ്ണീര്‍മഴ, അപകടം വധുവരന്മാരെ വീട്ടിലാക്കി മടങ്ങവെ

“Manju”

സിന്ധുമോള്‍ ആര്‍

കൊല്ലം: ആറ്റിങ്ങലില്‍ പാല്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. അഞ്ച് പേരുടെ നില അതീവ ഗുരുതരം. കൊല്ലം കല്ലുവാതുക്കല്‍ നടയ്ക്കല്‍ പ്രിന്‍സിയത്തില്‍ പ്രിന്‍സ്(33), കല്ലുവാതുക്കല്‍ സജീന മന്‍സിലില്‍ അസീം(33), നടയ്ക്കല്‍ അടുതല മനേഷ് ഭവനില്‍ മനേഷ്(28) എന്നിവരാണ് മരിച്ചത്. മൂവരും കൂട്ടുകാരായിരുന്നു.തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.

തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് വരികയായിരുന്നു പ്രിന്‍സും സംഘവും. എതിര്‍ ദിശയില്‍ നിന്നും വന്ന ലോറിയുമായി ഇവരുടെ കാര്‍ കൂട്ടിയിടിച്ചു. കാറില്‍ എട്ടുപേര്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്ന സൂചനകള്‍. വിവാഹം കഴിഞ്ഞ നവദമ്പതികളെ, വധുവിന്റെ വീട്ടില്‍ കൊണ്ടാക്കിയ ശേഷം കല്ലുവാതുക്കലിലേക്ക് മടങ്ങിവരികയായിരുന്നു സംഘം. ഇടിയെ തുടര്‍ന്ന് കാര്‍ റോഡിന്റെ വശത്തെ മണ്‍തിട്ടയില്‍ ഇടിച്ച്‌ മറിഞ്ഞ് പൂര്‍ണമായും തകര്‍ന്നു. ആറ്റിങ്ങല്‍ നിന്നും ഫയര്‍ഫോഴ്സും ഹൈവെ പൊലീസും ആറ്റിങ്ങല്‍ പൊലീസും കല്ലമ്പലം പൊലീസും സ്ഥലത്തെത്തിയാണ് കാര്‍ വെട്ടിപ്പൊളിച്ച്‌ അകത്തുള്ളവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

Related Articles

Back to top button