KeralaLatestThiruvananthapuram

തമിഴ് സാഹിത്യകാരന്‍ ആ മാധവന്‍ അന്തരിച്ചു

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രശസ്‌ത തമിഴ് സാഹിത്യകാരനുമായ ആ മാധവന്‍ തിരുവനന്തപുരത്ത് അന്തരിച്ചു. 87 വയസായിരുന്നു. 25 ചെറുകഥകളും നോവലുകളും രചിച്ചിട്ടുണ്ട്. ചാല തെരുവില്‍ പാത്രക്കട നടത്തിയിരുന്ന മാധവന്റെ കഥാ പരിസരവും ചാലയും അതിന്റെ ചുറ്റുപാടുമായിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തില്‍ നാളെ രാവിലെ നടക്കും.

Related Articles

Back to top button