India

പുൽവാമ: മൂന്ന് ലഷ്‌കർ ഭീകരരെ സുരക്ഷാ സേന വധിച്ചു

“Manju”

ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. നാല് ലഷ്‌കർ ഇ ത്വായ്ബ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനക്ക് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ സൈന്യം വെടിവെച്ച് കൊന്നത്. അതേസമയം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു വരിച്ചു.

പുൽവാമയിലെ രാജ്‌പോറ ഗ്രാമത്തിൽ ഒളിച്ച ഭീകരരെ കണ്ടെത്താനുള്ള നീക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ഇന്നലെ അർദ്ധരാത്രി ആരംഭിച്ച ഏറ്റുമുട്ടലിനിടെ രണ്ട് ജവാന്മാർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിന് ഒരു ജവാനാണ് വീരമൃത്യു വരിച്ചത്.

ഒളിച്ചിരുന്ന് ആക്രമിച്ച മൂന്ന് ഭീകരരെയാണ് കശ്മീർ പോലീസും സൈന്യവും ചേർന്ന് വധിച്ചത്. പ്രദേശത്ത് പരിശോധന നടത്തിയ സൈനത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ശക്തമായ പോരാട്ടത്തിലാണ് മൂന്ന് ഭീകരരെ സൈന്യം വധിച്ചത്.

Related Articles

Back to top button