IndiaLatest

സര്‍ക്കാര്‍ ജോലികള്‍ സംസ്ഥാനത്തെ പൗരന്‍മാര്‍ക്ക് മാത്രം: ശിവരാജ് സിംഗ് ചൗവഹാന്‍

“Manju”

ശ്രീജ.എസ്

ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ജോലികള്‍ നാട്ടുകാര്‍ക്ക് മാത്രമായി നീക്കിവെയ്ക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഇതുസംബന്ധിച്ച്‌ നിയമത്തില്‍ ഉടന്‍ തന്നെ വേണ്ട ഭേദഗതികള്‍ വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞദിവസം സ്വാതന്ത്ര്യ ദിനാഘോഷപരിപാടിയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളുടെ ചുവടുപിടിച്ചാണ് പുതിയ നീക്കം. സര്‍ക്കാര്‍ ജോലികളില്‍ തദ്ദേശീയരായ യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കുമെന്നതായിരുന്നു ശിവരാജ് സിങ് ചൗഹാന്റെ സ്വാതന്ത്ര്യ ദിന പ്രഖ്യാപനം. ഓരോ പദ്ധതിക്കും പ്രത്യേകമായി രജിസ്റ്റര്‍ ചെയ്യുന്നത് ഒഴിവാക്കാന്‍ പൗരന്മാരുടെ ഡേറ്റാബേസ് തയ്യാറാക്കുമെന്നതായിരുന്നു സ്വാതന്ത്ര്യദിന പ്രസംഗത്തിലെ ഉളളടക്കം.

സംസ്ഥാനത്തെ യുവജനങ്ങയുടെ ക്ഷേമം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. കോവിഡ് കാലത്ത് ജോലി സാധ്യതകള്‍ കുറഞ്ഞുവരികയാണ്. ഈ പശ്ചാത്തലത്തില്‍ യുവാക്കളുടെ ആശങ്കകള്‍ പരിഹരിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

Related Articles

Back to top button