KeralaLatest

ഒഴിവാക്കപ്പെട്ട കെഎസ്ആർടിസി ജീവനക്കാര്‍ക്ക് പുനർനിയമനത്തിന് വഴിയൊരുങ്ങുന്നു

“Manju”

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് ഒഴിവാക്കപ്പെട്ട താത്കാലിക ജീവനക്കാര്‍ക്ക് പുനര്‍നിയമനത്തിനുള്ള വഴിയുമായി കോര്‍പറേഷന്‍. കോര്‍പ്പറേഷന്റെ ഉപകമ്പനിയായി രൂപവത്കരിക്കുന്ന സിഫ്റ്റിലേക്കായിരിക്കും നിയമനം നല്‍കുക. പത്തുവര്‍ഷത്തിലധികം പ്രവര്‍ത്തിപരിചയമുള്ള താത്കാലിക ജീവനക്കാരുടെ മുന്‍ഗണനപ്പട്ടികയില്‍നിന്ന്, പരമാവധി 2500 പേര്‍ക്കാകും നിയമനം. കിഫ്ബി ധനസഹായത്തോടെ വാങ്ങുന്ന സി.എന്‍.ജി., എല്‍.എന്‍.ജി., ഇലക്‌ട്രിക് ബസുകള്‍ ഓടിക്കുന്നതിനുവേണ്ടിയാണ് പ്രത്യേക കമ്പനി രൂപവത്കരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയില്‍നിന്നും വ്യത്യസ്ഥമായ സേവന വേനത വ്യവസ്ഥകളാകും സിഫ്റ്റില്‍ ഉണ്ടാകുക.അതേസമയം പുതിയ കമ്പനിയുടെ അസ്തിത്വം സംബന്ധിച്ച്‌ അനിശ്ചിതത്വം തുടരുകയാണ്. കെ.എസ്.ആര്‍.ടി.സിയുടെ ആസ്തികള്‍ പുതിയ കമ്ബനിക്ക് കൈമാറുന്നതിനെ ഭൂരിഭാഗം തൊഴിലാളി സംഘടനകളും എതിര്‍ക്കുന്നുണ്ട്. പുതിയ ബസുകളുടെ നടത്തിപ്പിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനോട് വിയോജിപ്പില്ല. എന്നാല്‍ നിലവിലെ ബസുകള്‍ പുതിയ കമ്ബനിയിലേക്ക് മാറ്റുന്നത് മാതൃസ്ഥാപനത്തിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.കഴിഞ്ഞ നാലര വര്‍ഷത്തിനിടെ 110 ബസുകള്‍ മാത്രമാണ് വാങ്ങിയത്. കാലപ്പഴക്കത്തില്‍ പിന്‍വലിക്കുന്നതിന് പകരം ബസുകള്‍ വരുന്നില്ല.

ഐ.എന്‍.ടി.യു.സി., ഡ്രൈവേഴ്‌സ് യൂണിയന്‍, ബി.എം.എസ്., എ.ഐ.ടി.യു.സി. എന്നീ സംഘടനകള്‍ ഈ നീക്കത്തിനെതിരേ രംഗത്തിറങ്ങി. അതേസമയം കമ്പനി രൂപവത്കരണം സംബന്ധിച്ച്‌ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.ശുപാര്‍ശ സമര്‍പിക്കാന്‍ മാനേജ്‌മെന്റിനോട് നിര്‍ദേശിച്ചിട്ടുണ്ട്. പ്രാഥമിക നിര്‍ദേശങ്ങളില്‍ മാനേജ്‌മെന്റും തൊഴിലാളി സംഘടനകളുമായി ഏഴിന് ചര്‍ച്ച നടക്കും. സ്വതന്ത്ര ചുമതലയില്ലാത്ത ഉപകമ്പനിയാകും സിഫ്റ്റ് എന്നും സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അണ്ടര്‍ടേക്കിങ് (എസ്.ടി.യു.) പദവി നല്‍കില്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button