KeralaLatest

കേരള സര്‍വകലാശാല സ്പോട്ട് അഡ്‍മിഷന്‍ നിര്‍ത്തിവച്ചു

“Manju”

Kerala University stopped spot admission

ശ്രീജ.എസ്

തിരുവനന്തപുരം: കേരള സര്‍വകലാശാല സ്പോട്ട് അഡ്‍മിഷന്‍ നിര്‍ത്തിവെച്ചു. കൊവിഡ് മാനദണ്ഡം പാലിക്കാതെ ആളുകള്‍ തടിച്ച്‌ കൂടിയതിനാലാണ് നടപടി. പുതിയ തീയതി പിന്നീട് അറിയിക്കാമെന്ന് കേരള സര്‍വകലാശാല അറിയിച്ചു. ബി എ, ബി എസ് സി, ബി കോം കോഴ്സുകളിലേക്കായിരുന്നു കേരള സര്‍വകലാശാലയുടെ സ്‌പോട്ട് അഡ്‌മിഷന്‍.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഒഴികെയുളളവരെ ഒരേ ദിവസം വിളിച്ചതോടെയാണ് പ്രശ്നമായത്. രാവിലെ എട്ട് മുതല്‍ പത്ത് വരെയായിരുന്നു രജിസ്ട്രേഷന്‍ സമയം. തിരക്ക് നിയന്ത്രണാതീതമായതോടെ ബി എസ് സിക്കാരുടെ അഡ്മിഷന്‍ ഉച്ചത്തേക്ക് മാറ്റി.

അതോടെ ദൂരെ നിന്ന് വന്നവരടക്കം തിരിച്ചു പോകാതെ സര്‍വകലാശാലയില്‍ തന്നെ കാത്തിരിക്കേണ്ടി വന്നു. നേരത്തെ കോളേജുകളില്‍ തന്നെ നടത്തിയിരുന്ന സ്‌പോട്ട് അഡ്മിഷന്‍ പരാതികള്‍ വ്യാപകമായതോടെയാണ് സര്‍വകലാശാലയിലേക്ക് മാറ്റിയത്.

Related Articles

Back to top button