IndiaLatestUncategorized

നെ​റ്റ്‌വര്‍​ക്കി​ല്‍ ത​ട​സം നേ​രി​ട്ട​തി​ല്‍ ഖേ​ദ​മ​റി​യി​ച്ച്‌ വി​ഐ

“Manju”

ശ്രീജ.എസ്

നെ​റ്റ്‌വര്‍​ക്കി​ല്‍ ത​ട​സം നേ​രി​ട്ട​തി​ല്‍ ഖേ​ദ​മ​റി​യി​ച്ച് പ്ര​മു​ഖ ടെ​ലി​കോം ക​മ്പിനി​യാ​യ ഐ​ഡി​യ-​വോ​ഡാ​ഫോ​ണ്‍, . ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഉ​ണ്ടാ​യ അ​സൗ​ക​ര്യ​ത്തി​ല്‍ ത​ങ്ങ​ള്‍ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു​വെ​ന്നും ഉ​പ​ഭോ​ക്താ​വി​ന്റെ സേ​വ​നം ത​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്നു​വെ​ന്നും കമ്പനി വ്യക്തമാക്കി. കമ്പനിയുടെ വി​ശ​ദീ​ക​ര​ണം ഫൈ​ബ​ര്‍ കേ​ബി​ളു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ബോ​ധ​പൂ​ര്‍​വം ത​ട​സ​പ്പെ​ടു​ത്തി​യ​താ​ണ് ക​ണ​ക്ടി​വി​ട്ടി​യെ ബാ​ധി​ച്ച​തെ​ന്നാ​ണ്. പരസ്യത്തില്‍ ത​ക​രാ​ര്‍ പൂ​ര്‍​ണ​മാ​യും പ​രി​ഹ​രി​ച്ചു ക​ഴി​ഞ്ഞെ​ന്നുമുണ്ട്. എന്നല്‍ പ​ല​യി​ട​ത്തും വ്യാ​ഴാ​ഴ്ച രാ​വി​ലെയും വി​ഐ സേ​വ​നം ത​ട​സ​പ്പെ​ട്ടു.

ഇന്റര്‍നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും കോ​ള്‍ വി​ളി​ക്കു​ന്ന​തി​നും സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് വ്യാ​പ​ക​മാ​യ പ​രാ​തി ഉ​യ​രു​ന്നു​ണ്ട്. നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നെ​റ്റ്‌വ​ര്‍​ക്ക് ത​ക​രാ​റി​ലാ​യ​തോ​ടെ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. നെ​റ്റ്‌വര്‍​ക്കി​ലു​ണ്ടാ​യ ത​ക​രാ​റി​ല്‍ ചൊ​വ്വാ​ഴ്ച ഉ​പ​യോ​ക്താ​ക്ക​ളോ​ട് മാ​പ്പ് ചോ​ദി​ച്ച്‌ വി​ഐ സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു . ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ബു​ധ​നാ​ഴ്ച​യും ഇ​ന്നും നെ​റ്റ്‌വര്‍​ക്ക് ത​ക​രാ​ര്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ സം​ഭ​വി​ച്ച​ത്.

Related Articles

Back to top button