LatestMalappuram

മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ സന്ദര്‍ശിച്ച്‌ സാദിഖലി ശിഹാബ് തങ്ങള്‍

“Manju”

മലപ്പുറം : കോട്ടക്കല്‍ ആര്യ വൈദ്യശാലയില്‍ ചികിത്സക്കെത്തിയ മുന്‍ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിനെ സന്ദര്‍ശിച്ച്‌ മുസ്‍ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍.കേരളവും മലപ്പുറവും സമാധാനത്തിന്റെ നാടാണെന്ന് അവര്‍ അഭിപ്രായപ്പെട്ടതായി സാദിഖലി തങ്ങള്‍ പറഞ്ഞു. സന്ദര്‍ശന വിവരം സാദിഖലി തങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

സാദിഖലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പില്‍നിന്ന്: മുന്‍ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിനെ കോട്ടക്കല്‍ ആര്യ വൈദ്യശാലയില്‍ സന്ദര്‍ശിച്ചു. രാജ്യപുരോഗതിക്കായി ആരോഗ്യം ചിലവഴിച്ച, രാജ്യനന്മക്കായി അഹോരാത്രം പ്രവര്‍ത്തിച്ച കര്‍മോത്സുകയായ പ്രഥമ വനിതയായിരുന്നു അവര്‍. കേരളത്തില്‍ മുമ്പ് സന്ദര്‍ശിച്ചുണ്ടെങ്കിലും മലപ്പുറത്തും കോട്ടക്കലും ആദ്യമായിട്ടാണ് വരുന്നത്. കോട്ടക്കലെ ചികിത്സ ഫലപ്രദമായിരുന്നുവെന്നും നമ്മുടെ നാടും നാട്ടുകാരും അവരെ വളരെ സന്തുഷ്ടരാക്കുന്നുവെന്നും നിറഞ്ഞ സംതൃപ്തിയോടെ അവര്‍ പറഞ്ഞു. കേരളവും മലപ്പുറവും സമാധാനത്തിന്റെ നാടാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

പ്രിയപ്പെട്ട മുന്‍ രാഷ്‌ട്രപതിക്ക് മലപ്പുറത്തിന്റെ സ്നേഹ സമ്മാനം കൈമാറിയതിനു ശേഷമാണ് അവിടെ നിന്ന് ഇന്നലെ മടങ്ങിയത്. തിരിച്ചു നാട്ടിലേക്ക് പൂര്‍ണ്ണ ആരോഗ്യവാതിയായി മടങ്ങാനാകട്ടെ എന്ന് ആശംസിക്കുന്നു.

Related Articles

Back to top button