KeralaLatest

സാധാരണക്കാരനുവേണ്ടി കവിതകളെഴുതിയ കവിയാണ് അനില്‍ പനച്ചൂരാന്‍ – മന്ത്രി ജി. സുധാകരന്‍

“Manju”

 

തിരുവനന്തപുരം : കവി അനില്‍ പനച്ചൂരാന്‍ സാധാരണക്കാരുടെ കവിയായിരുന്നുവെന്ന് മന്ത്രി ജി.സുധാകരന്‍ അനുസ്മരിച്ചു. ജോയിന്റ് കൌണ്‍സില്‍ ഹാളില്‍ നടന്ന അനില്‍ പനച്ചൂരാന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വയലാര്‍ സാംസ്കാരികവേദിയാണ് ഈയിടെ അന്തരിച്ച കവിയും ഗാനരചയിതാവുമായി അനില്‍ പനച്ചൂരാനോടുള്ള ആദരസൂചകമായി അനുസ്മരണം സംഘടിപ്പിച്ചത്. വയലാര്‍ സാംസ്കാരിക വേദി പ്രസിഡന്റ് ഡോ.ജി.രാജ് മോഹന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.പി.ഐ. പോളിറ്റ് ബ്യൂറോ അംഗം പന്ന്യന്‍ രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യം വഹിച്ചു. ബി.ജെ.പി. ദേശീയ നിര്‍വ്വാഹകസമിതി അംഗം കരമന ജയന്‍, കവി മുരുകന്‍ കാട്ടാക്കട, കാഥികന്‍ അയിലം ഉണ്ണികൃഷ്ണന്‍, സംവിധായകന്‍ തുളസീദാസ്, മുന്‍ മേയര്‍ അഡ്വ.കെ.ചന്ദ്രിക, സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബീര്‍ തിരുമല വയലാര്‍ സാംസ്കാരിക വേദി മെമ്പര്‍മാരായ എം.ആര്‍. തമ്പാര്‍, വളപ്പില്‍ രാധാകൃഷ്ണന്‍, ജയശ്രീ ഗോപാലകൃഷ്ണന്‍, എസ്. വിജയകുമാര്‍, വിമല മേനോന്‍, എസ്.ആര്‍. കൃഷ്ണകുമാര്‍‍, അഡ്വ.എസ്. വിജയമോഹന്‍, ഗോപന്‍ ശാസ്തമംഗലം എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി മണക്കാട് രാമചന്ദ്രന്‍ സ്വാഗതവും, വൈസ് പ്രസിഡന്റ് ശ്രീവത്സന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.

Related Articles

Back to top button