KeralaLatest

സ്പീ​ക്ക​റു​ടെ അ​സി. പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ക​സ്റ്റം​സ് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​യി

“Manju”

സ്പീ ക്ക റു ടെ അ സി. പ്രൈ വ റ്റ് സെ ക്ര ട്ട റി ക സ്റ്റം സ് ഓ ഫീ സി ൽ ഹാ ജ രാ  യി |

ശ്രീജ.എസ്

കൊ​ച്ചി: ഡോ​ള​ര്‍ ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ്പീ​ക്ക​റു​ടെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ. ​അ​യ്യ​പ്പ​ന്‍ ചോ​ദ്യം ചെ​യ്യ​ലി​ന് കൊ​ച്ചി ക​സ്റ്റം​സ് ഓ​ഫീ​സി​ലെ​ത്തി. ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജാ​രാ​കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു ക​സ്റ്റം​സ് അ​യ്യ​പ്പ​ന്റെ വീ​ട്ടി​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഹാ​ജ​രാ​കു​ന്ന​ത്. ‌ഔദ്യോഗിക വാഹനത്തിലാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഒരു പ്രതികരണത്തിന് അദ്ദേഹം തയ്യാറായില്ല.
ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് മൂന്നുതവണ അയ്യപ്പന് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെ വിലാസത്തിലാണ് നോട്ടീസ് നല്‍കിയത്. അയ്യപ്പനെ ചോദ്യംചെയ്യാന്‍ സ്പീക്കറുടെ മുന്‍കൂര്‍ അനുമതി വേണമെന്നുകാട്ടി നിയസഭാ സെക്രട്ടറി നേരത്തേ കസ്റ്റംസിന് കത്തുനല്‍കിയിരുന്നു. ഇന്ന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ പ്രതിപക്ഷം ഈ വിഷയം സഭയില്‍ ചര്‍ച്ചയാക്കുമായിരുന്നു. ഇത് മുന്നില്‍ക്കണ്ടാണ് അയ്യപ്പന്‍ ചോദ്യംചെയ്യലിനു ഹാജരാകുന്നത്.

ച​ട്ടം ദു​ര്‍​വി​നി​യോ​ഗി​ക്ക​രു​തെ​ന്നു​കാ​ണി​ച്ച്‌ ക​സ്റ്റം​സ് അ​ധി​കൃ​ത​ര്‍ സ്പീ​ക്ക​റു​ടെ ഓ​ഫീ​സി​നും ക​ത്തു ന​ല്‍​കി. പി​ന്നാ​ലെ​യാ​ണ് ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശി​ച്ച്‌ അ​യ്യ​പ്പ​ന്‍ താ​മ​സി​ക്കു​ന്ന വീ​ട്ടി​ലേ​ക്ക് നോ​ട്ടീ​സ് അ​യ​ച്ച​ത്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ സ്വപ്ന സുരേഷ് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ തേടിയാണ് അയ്യപ്പനെ കസ്റ്റംസ് വിളിപ്പിച്ചിരിക്കുന്നത്.

Related Articles

Back to top button