IndiaLatest

അടച്ചുപൂട്ടിയ ജെറ്റ് എയര്‍വേയ്സ് കമ്പനിയുടെ വിമാനം ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍

“Manju”

സിന്ധുമോള്‍ ആര്‍

അടുത്തിടെയാണ് അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ജെറ്റ് എയര്‍വേയ്സ് വിമാനം കിടക്കുന്ന ചിത്രം പ്രചരിച്ചത്. 1993-ല്‍ പ്രവര്‍ത്തനം ആരംഭിച്ച്‌ കുറച്ചു കാലം ഇന്ത്യയുടെ വ്യോമയാന മേഖലയില്‍ പ്രധാനിയായിരുന്നു ജെറ്റ് എയര്‍വേയ്‌സ് എന്ന വിമാന കമ്ബനി. എന്നാല്‍ സാമ്ബത്തിക പരാധീനതകളില്‍പെട്ട് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഈ എയര്‍ലൈന്‍ കമ്പനിക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പ്രവര്‍ത്തനം നിലച്ച ജെറ്റ് എയര്‍വേയ്സിന്റെ ഒരു വിമാനം എങ്ങനെ ഇപ്പോള്‍ ഡബ്ളിന്‍ എയര്‍പോര്‍ട്ടില്‍ വരും? ആളുകളെ ആശയക്കുഴപ്പത്തിലാക്കിയ കാര്യത്തിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഡബ്ളിന്‍ എയര്‍പോര്‍ട്ട്.

ലവിങ് ഡബ്ലിന്‍ എന്ന വെബ്‌സൈറ്റ് മേയ് മാസത്തില്‍ ലഭിച്ച മഴയെക്കാള്‍ കൂടുതല്‍ മഴ ഒരൊറ്റ ദിവസം കൊണ്ട് (ജൂണ്‍ 17) ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ പെയ്തു എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. കൂടെ മഴ നനഞ്ഞു എയര്‍പോര്‍ട്ടില്‍ നില്‍ക്കുന്ന വിമാനത്തിന്റെ ചിത്രവും. ആ ചിത്രത്തിലാണ് ജെറ്റ് എയര്‍വേയ്‌സ് ഉള്ളത്. അതെങ്ങനെ അടച്ചുപൂട്ടുന്നതിനിടയില്‍ ഒരു ജെറ്റ് എയര്‍വേയ്‌സ് വിമാനം ഡബ്ലിന്‍ പെട്ടുപോയോ എന്ന് വരെ ആളുകള്‍ ചിന്തിച്ചു.പക്ഷേ അതൊന്നുമല്ല കാര്യം വര്‍ത്തയോടൊപ്പം കൊടുത്ത ഫോട്ടോ മാറിപ്പോയതാണ് ചിത്രത്തില്‍ കാണുന്ന വിമാനം ജെറ്റ് എയര്‍വേയ്‌സ് തന്നെയാണ് എയര്‍പോര്‍ട്ട് പക്ഷേ ഡബ്ലിന്‍ അല്ല. മുംബയ് ആണ്.

വാര്‍ത്തയില്‍ ആവശ്യത്തിനായി ഒരു പ്രതീകാത്മക ഫയല്‍ ചിത്രം പോസ്റ്റ് ചെയ്തത് ഇത്രയും പൊല്ലാപ്പാവും എന്ന് ലവിങ് ഡബ്ലിന്‍ ഒട്ടും പ്രതീക്ഷിച്ചു കാണില്ല. ഒടുവില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിന്റെ ട്വിറ്റര്‍ പേജ് തന്നെ തിരുത്തുമായി എത്തി . “അത് ഇവിടെയല്ല. മുംബയ് എയര്‍പോര്‍ട്ടും മുംബയ് എയര്‍പോര്‍ട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെറ്റ് എയര്‍വെയ്‌സുമാണ് ചിത്രത്തില്‍,” ഡബ്ലിന്‍ എയര്‍പോര്‍ട്ടിന്റെ ട്വിറ്റര്‍ പേജ് വ്യക്തമാക്കി.ഇപ്പോള്‍ കുറേക്കാലം ആയില്ലേ നമ്മള്‍ കണ്ടിട്ട് (ലോക്ക്ഡൗണ്‍ മൂലം എയര്‍പോര്‍ട്ടുകള്‍ അടച്ചിട്ടതുകൊണ്ട്). അതുകൊണ്ട് ഞങ്ങളെ ഇപ്പോള്‍ കാണാന്‍ എങ്ങനെ എന്നുള്ള കാര്യം ഒരു പക്ഷെ നിങ്ങള്‍ മറന്നുപോയിട്ടുണ്ടാകും.” തമാശയും, ഒരല്പം പരിഹാസവും ചേര്‍ന്ന ഡബ്ലിന്‍ എയര്‍പോര്‍ട്ടിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

Related Articles

Back to top button