India

സെപ്റ്റംബര്‍ 29 മുതല്‍ നടക്കേണ്ട വായ്പാവലോകന യോഗം ആര്‍.ബി.ഐ മാറ്റി

“Manju”

ശ്രീജ.എസ്

സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ ഒന്നുവരെ നടക്കേണ്ട മൂന്നുദിസവത്തെ വായ്പാവലോകന യോഗം റിസര്‍വ് ബാങ്ക് മാറ്റിവെച്ചു. പുതുക്കിയ തിയതി ഉടനെ തീരുമാനിക്കും. മൊറട്ടോറിയംകാലത്തെ പലിശ സംബന്ധിച്ച് മൂന്നുദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചതിനുപിന്നാലെയാണ് ആര്‍ബിയോഗം മാറ്റിയത്.

മോറട്ടോറിയം കാലയളവില്‍ മാറ്റിവെച്ച ഇഎംഐയുടെ പലിശ ഈടാക്കുന്നതിനെതിരെ നല്‍കിയ ഒരുകൂട്ടം ഹര്‍ജികളില്‍ രേഖാമൂലം തീരുമാനം അറിയിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തല്‍ ഉടനെ തീരുമാനമുണ്ടാകുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

Related Articles

Back to top button