IndiaLatest

ബിപിന്‍ സിങ് 2025വരെ മുംബൈ സിറ്റിയില്‍

“Manju”

ബിപിന്‍ സിങ് 2025വരെ മുംബൈ സിറ്റിയില്‍

മുംബൈ സിറ്റിയുടെ കിരീട നേട്ടത്തില്‍ വലിയ പങ്കു വഹിച്ച യുവതാരം ബിപിന്‍ സിംഗ് മുംബൈ സിറ്റിയില്‍ പുതിയ കരാര്‍ ഒപ്പുവെച്ചു. 2025വരെ ബിപിന്‍ മുംബൈയില്‍ തുടരുന്ന കരാര്‍ ആണ് താരന്‍ ഒപ്പുവെച്ചത്‌. ഒരു കോടിക്ക് മേലെ വേതനം വരുന്ന കരാര്‍ ആണ് ബിപിന്‍ ഒപ്പുവെച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിപിന്‍ സിങ്ങ് ഇത്തവണ മുംബൈ സിറ്റിക്കായി ഗംഭീര പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു.

ഐ എസ് എല്ലില്‍ ഈ സീസണില്‍ ഹാട്രിക്ക് നേടിയ ഏകതാരവും ബിപിന്‍ ആയിരുന്നു. എ ടി കെ മോഹന്‍ ബഗാന്റെ വലിയ ഓഫര്‍ നിരസിച്ചാണ് മുംബൈ സിറ്റിയില്‍ താരം കരാര്‍ ഒപ്പുവെച്ചത്‌. രണ്ട് വര്‍ഷം മുമ്പാണ് ബിപിന്‍ സിംഗ് കൊല്‍ക്കത്തയില്‍ നിന്ന് മുംബൈ സിറ്റിയിലെത്തിയത്.

മുമ്പ് നോര്‍ത്ത് ഈസ്റ്റ് ക്ലബ് ആയ ഷില്ലോങ് ലജോങിന് വേണ്ടി ബൂട്ടണിഞ്ഞ താരമാണ് മണിപ്പൂര്‍ സ്വദേശിയായ ബിപിന്‍ സിങ്. 26കാരനായ ബിപിന്‍ സിംഗ് ഈ സീസണ 6ഗോളുകളും 4 അസിസ്റ്റും സംഭാവന ചെയ്തിരുന്നു.

Related Articles

Back to top button