IndiaKeralaLatestThiruvananthapuram

പേരാമ്പ്ര കടവരാന്തയില്‍ ബോംബ് കണ്ടെത്തി

“Manju”

സിന്ധുമോള്‍ . ആര്‍

പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര കണ്ണോത്ത് യു.പി സ്കൂളിനു സമീപം കടവരാന്തയില്‍ ബോംബ് കണ്ടെത്തി. ഇവിടെയുള്ള ടെയ്​ലറിങ്​ ഷോപ്പി​ന്റെ ഷട്ടറിനോടു ചേര്‍ന്നായിരുന്നു ബോംബ് ഉണ്ടായിരുന്നത്. തിങ്കളാഴ്​ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കപ്പാസിറ്ററിന്റെ ആകൃതിയിലുള്ള ബോംബ് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ പെരുവണ്ണാമൂഴി പൊലീസില്‍ വിവരമറിയിച്ചു.
പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഒരു മാസം മുമ്പ് ഇതിനു സമീപത്ത് കണ്ണിപ്പൊയിലില്‍ കനാലിനടുത്ത് സ്​റ്റീല്‍ ബോംബ് സ്ഫോടനം നടന്നിരുന്നു. പരിശോധനയില്‍ പൊട്ടാത്ത ഒരു ബോംബും കിട്ടിയിരുന്നു. ഇതിന്റെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. നിരന്തരം ബോംബുകള്‍ കണ്ടെത്തുന്നത് പ്രദേശവാസികളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ബോംബുണ്ടെന്ന വിവരമറിഞ്ഞ് നിരവധിയാളുകളാണ് പ്രദേശത്ത് എത്തിച്ചേര്‍ന്നത്.

Related Articles

Back to top button