International

സൗദി ഉടമസ്ഥതയിൽ ഉള്ള കമ്പനികളുടെ നടത്തിപ്പിന് വിദേശികൾക്ക് അനുമതി

“Manju”

സൗദി ഉടമസ്ഥതയിൽ ഉള്ള കമ്പനികളുടെ നടത്തിപ്പിന് വിദേശികൾക്ക് അനുമതി

നിയമം ഭേദഗതി ചെയ്തു മന്ത്രിസഭാതീരുമാനം

റിയാദ് : സൗദി ഉടമസ്ഥതയിലുള്ള കമ്പനികളുടെ നടത്തിപ്പിനു വിദേശികൾക്ക് അനുമതി നൽകാൻ സൗദി അറേബ്യ തീരുമാനിച്ചു.
ഒരു വിദേശിക്ക് സൗദി കമ്പനി കൈകാര്യം ചെയ്യുന്നതിനോ ജുഡീഷ്യൽ ഉത്തരവിലൂടെ സൗദി പൗരന്റെ അധികാരങ്ങൾ കൈമാറുന്നതിനോ അനുവാദമില്ലെന്ന മുൻ മന്ത്രിസഭാ തീരുമാനം നീതിന്യായ മന്ത്രാലയം റദ്ദാക്കി.

ഈ വിഷയം പഠിക്കാൻ വാണിജ്യ മന്ത്രാലയം രൂപീകരിച്ച ഒരു വർക്കിംഗ് ടീം നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സൗദി കമ്പനികളുടെ മാനേജർമാരായി വിദേശികളെ നിയമിക്കുന്നതിലും അവർക്ക് പ്രവർത്തിക്കാൻ അനുമതി നൽകുന്നതിലും എതിർപ്പില്ലെന്ന നിഗമനത്തിലെത്തിയതിനെ തുടർന്നാണ് സുപ്രധാന മന്ത്രിസഭാ തീരുമാനം ഉണ്ടായത്.

Related Articles

Back to top button