KeralaLatest

ഡൽഹി സർക്കാരിനോട് പ്രതിഷേധം: വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബർ വാരിയേഴ്സ്

“Manju”

 

തിരുവനന്തപുരം• ഡല്‍ഹി സർക്കാരിന്റെ ആരോഗ്യവകുപ്പ് വെബ്സൈറ്റ് ഹാക്ക് ചെയ്തു. കേരളാ സൈബര്‍ വാരിയേഴ്സ് ആണ് സൈറ്റ് ഹാക്ക് ചെയ്തത്. ആരോഗ്യ പ്രവര്‍ത്തകരോടുള്ള ഡല്‍ഹി സര്‍ക്കാരിന്റെ സമീപനത്തിൽ തൃപ്തരല്ലെന്നും അതിൽ പ്രതിഷേധിച്ചാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്നും കേരള സൈബർ വാരിയേഴ്സ് അറിയിച്ചു. സർക്കാരിന്റെപക്കലുള്ള കോവിഡ് ഡേറ്റ സുരക്ഷിതമല്ലെന്നും വാരിയേഴ്സ് ഫെയ്സ്ബുക്കിൽ കുറിച്ചു.

‘അവരുടെ സെർവറിലേക്ക് പ്രവേശനം നേടാൻ വെറും 10 മിനിറ്റ് സമയമേയെടുത്തുള്ളൂ. സുരക്ഷിതമല്ലാത്ത ഈ സെർവറുകളിലുള്ള സെൻസിറ്റീവ്-ഡാറ്റയ്ക്ക് സാക്ഷ്യം വഹിച്ചതിൽ അമ്പരന്നു. ആക്സസ് ചെയ്ത ഡാറ്റയിൽ കോവിഡ് രോഗികളുടെ പേര്, വിലാസം, ഫോൺ നമ്പർ, പരിശോധന ഫലം, ക്വാറന്റീന്‍ നിരീക്ഷണ ഡേറ്റ, വിമാനത്താവള ഡേറ്റ, പാസ്‌പോർട്ട് വിശദാംശങ്ങൾ, ആശുപത്രി വിവരങ്ങൾ മുതലായവ അടങ്ങിയിരിക്കുന്നു. ഹാക്കേഴ്സ് ഇട്ടിരുന്ന പല ബാക്ഡോർസും ആ സര്‍വറില്‍ കണ്ടെത്തി. ചിലതൊക്കെ റിമൂവ് ചെയ്തു.

വളരെ അലക്ഷ്യമായിട്ടാണ് ഡേറ്റ കൈകാര്യം ചെയ്യുന്നത്. ഇന്ത്യൻ തലസ്ഥാനമായ ഡൽഹിയിലെ കോവിഡന്റെ സ്ഥിതി അന്വേഷിക്കാൻ സർക്കാർ ഉപയോഗിക്കുന്ന സെർവറാണിത്. ഒരു ഹാക്കറിന് ഈ ഡാറ്റ എഡിറ്റു ചെയ്യുവാനും കൈകാര്യം ചെയ്യുവാനും ദുരുപയോഗം ചെയ്യുവാനും കഴിയും’– കേരള സൈബർ വാരിയേഴ്സ് ഫെയ്സബുക്കിൽ വ്യക്തമാക്കി.

Related Articles

Back to top button