KeralaLatest

ഇന്ന് അധ്യയന വർഷാരംഭം; ഫസ്റ്റ് ബെൽ ഓൺലൈനിൽ

“Manju”

പ്രജീഷ് വള്ള്യായി

ആശങ്കകൾക്കും സംശയങ്ങൾക്കുമിടെ സംസ്ഥാനത്തെ വിദ്യാർഥികൾ തിങ്കളാഴ്ച വീട്ടിലിരുന്നുള്ള അധ്യയനദിനങ്ങൾക്ക് ഹരിശ്രീ കുറിക്കും. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയാണ് ഓൺലൈൻ ക്ലാസുകൾ നടക്കുക. ഓരോ വിഷയത്തിനും അരമണിക്കൂർ നീളുന്ന ക്ലാസുകൾ സംപ്രേഷണം ചെയ്യും. ആദ്യ ക്ളാസ് പ്ലസ്ടുകാർക്കാണ്. രാവിലെ എട്ടരയ്ക്ക്.

കംപ്യൂട്ടറും ഫോണും ടിവിയും ചതിക്കുമോ, സംശയം എങ്ങനെ തീർക്കും എന്നൊക്കെയാണ് കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ആശങ്ക. ആദ്യ ആഴ്ചയിൽ ട്രയൽ സംപ്രേഷണമാണ്. തിങ്കളാഴ്ചത്തെ ക്ളാസുകൾ അതേ ക്രമത്തിൽ ജൂൺ എട്ടിന് പുനഃസംപ്രേഷണം ചെയ്യും. ടി.വി.യോ സ്മാർട്ഫോണോ ഇന്റർനെറ്റോ ഇല്ലാത്ത കുട്ടികൾക്ക് പ്രഥമാധ്യാപകർ, തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും പി.ടി.എ.കളുടെയും സഹായത്തോടെ അത് ഏർപ്പെടുത്താനാണ് സർക്കാർ നിർദേശം.

കൈറ്റ് സ്കൂളുകളിൽ ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്ടോപ്പുകൾ, 7000 പ്രോജക്ടറുകൾ, 4545 ടെലിവിഷനുകൾ തുടങ്ങിയവ സൗകര്യങ്ങളില്ലാത്ത ഇടങ്ങളിലെത്തിച്ച് ഉപയോഗിക്കാൻ അനുവാദം നൽകുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു. ആശങ്ക ആവശ്യമില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥും പ്രതികരിച്ചു.

വീട്ടിലിരുന്ന് ലൈവാകാം

വെബ്സൈറ്റ്

www.victers.kite.kerala.gov.in

ഫെയ്സ്ബുക്ക്

facebook.com/Victerseduchannel

കേബിൾ/ഡി.ടി.എച്ച്.

ഏഷ്യാനെറ്റ് ഡിജിറ്റൽ (ചാനൽ നന്പർ- 411)

ഡെൻ നെറ്റ്വർക്ക് (ചാനൽ നന്പർ- 639)

കേരള വിഷൻ (ചാനൽ നന്പർ- 42)

ഡിജി മീഡിയ (ചാനൽ നന്പർ- 149)

സിറ്റി ചാനൽ (ചാനൽ നന്പർ- 116)

വീഡിയോകോൺ ഡി.ടി.എച്ച്., ഡിഷ് ടി.വി.യിലും (ചാനൽ നന്പർ- 642)

ഇന്നത്തെ ടൈംടേബിൾ

പ്ലസ്ടു: 8.30- ഇംഗ്ലീഷ്, 9.00- ജ്യോഗ്രഫി, 9.30- മാത്തമാറ്റിക്സ്, 10- കെമിസ്ട്രി.

പത്താംക്ലാസ്: 11- ഭൗതികശാസ്ത്രം, 11.30- ഗണിതശാസ്ത്രം, 12- ജീവശാസ്ത്രം

ഒമ്പതാംക്ലാസ്: 4.30- ഇംഗ്ലീഷ്, 5- ഗണിതശാസ്ത്രം

എട്ടാംക്ലാസ്: 3.30- ഗണിതശാസ്ത്രം, 4- രസതന്ത്രം

ഏഴാംക്ലാസ്: 3- മലയാളം

ആറാംക്ലാസ്: 2.30- മലയാളം

അഞ്ചാംക്ലാസ്: 2- മലയാളം

നാലാംക്ലാസ്: 1.30- ഇംഗ്ലീഷ്

മൂന്നാംക്ലാസ്: 1- മലയാളം

രണ്ടാംക്ലാസ്: 12.30- ജനറൽ

ഒന്നാംക്ലാസ്: 10.30- പൊതുവിഷയം

പന്ത്രണ്ടാംക്ലാസിലുള്ള നാലുവിഷയങ്ങളും രാത്രി ഏഴുമുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങൾ വൈകുന്നേരം 5.30 മുതലും തിങ്കളാഴ്ചതന്നെ ഇതേ ക്രമത്തിൽ പുനഃസംപ്രേഷണമുണ്ടാകും. മറ്റു ക്ലാസുകളിലെ വിഷയങ്ങളുടെ പുനഃസംപ്രേഷണം ശനിയാഴ്ചയായിരിക്കും.

Related Articles

Back to top button