IndiaLatest

ടെക് കമ്പനികളെ നിയന്ത്രിക്കുന്ന നിയമം പുനരവലോകനം ചെയ്യണം, ബിജെപി എംപി

“Manju”

ന്യൂഡല്‍ഹി: കാപിറ്റോളിലെ പ്രക്ഷോഭത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് എന്നന്നേക്കുമായി മരവിപ്പിച്ച ട്വിറ്റര്‍ നടപടിയെ വിമര്‍ശിച്ച്‌ ബിജെപി എം പി തേജസ്വി സൂര്യ. ജനാധിപത്യ രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് ട്വിറ്ററിന്റേത്. സമാനമായ നടപടികള്‍ ഇന്ത്യയില്‍ ഉണ്ടാകാതിരിക്കാന്‍ ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ പുനരവലോകനം ചെയ്യേണ്ടതുണ്ടെന്നും തേജസ്വി സൂര്യ അഭിപ്രായപ്പെട്ടു.
നിയന്ത്രണങ്ങളില്ലാതെ വലിയ ടെക് കമ്ബനികള്‍ നമ്മുടെ ജനാധിപത്യത്തിന് നേരെ ഉയര്‍ത്തുന്ന ഭീഷണികളെ കുറിച്ച്‌ അറിവില്ലാത്തവര്‍ക്കുള്ള ഒരു ഉണര്‍ത്തുപാട്ടാണ് ട്വിറ്ററിന്റെ ഈ നടപടി. അമേരിക്കന്‍ പ്രസിഡന്റിനോട് ഇപ്രകാരം ചെയ്യാന്‍ സാധിക്കുമെങ്കില്‍ അവര്‍ക്ക് ആരോടുവേണമെങ്കിലും ഇപ്രകാരം ചെയ്യാനാകും. – തേജസ്വി സൂര്യ പറഞ്ഞു.

Related Articles

Back to top button