KeralaLatest

പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയ പൊലീസുകാര്‍ക്ക് നേരെ ആക്രമണം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ആക്രമണ കേസിലെ പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയ പൊലീസിന് നേരെ ഗുണ്ടാ ആക്രമണം. തിരുവനന്തപുരം, തമ്പാനൂര്‍ എസ്.എസ്. കോവില്‍ റോഡില്‍ വച്ചാണ് പോലീസ് സംഘത്തിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. സംഭവത്തില്‍ ഫോര്‍ട്ട് സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.

കഴിഞ്ഞ മാസം കമലേശ്വരത്തെ ഒരു വീട് ആക്രമിച്ച്‌ പണവും സ്വര്‍ണ്ണവും അപഹരിച്ച കേസിലെ പ്രതികളെ കസ്റ്റഡിയില്‍ എടുക്കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം നടന്നിരിക്കുന്നത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതികള്‍ തമ്പാനൂര്‍ എസ്.എസ്. കോവില്‍ റോഡിലുണ്ടെന്ന വിവരം പോലീസിന് ലഭിച്ചതിനെതുടര്‍ന്നാണ് ഫോര്‍ട്ട്‌ സ്റ്റേഷനിലെ മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ ഇവരെ കസ്റ്റഡിയില്‍ എടുക്കാന്‍ എത്തിയത്.

പോലീസ് സംഘത്തെ കണ്ടപാടെ പ്രതികളായ വിഷ്ണുവും, ദീപക്കും, ചന്ദ്ര ബോസും കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയുണ്ടായി. കാര്‍ വേഗത്തില്‍ മുന്നോട്ടെടുത്തതോടെ പോലീസ് ജീപ്പില്‍ ഇടിക്കുകയായിരുന്നു

 

Related Articles

Check Also
Close
Back to top button