IndiaLatest

കഞ്ചാവും മാരക ആയുധങ്ങളും പിടിച്ചെടുത്തു

“Manju”

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) പോലീസ് സംഘം നടത്തിയ പരിശോധനയില്‍ കഞ്ചാവും മാരക ആയുധങ്ങളും പിടിച്ചെടുത്തു. ജോയിന്റ് പോലീസ് കമ്മീഷണര്‍ (ക്രൈം) സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ നിരവധി മാരകായുധങ്ങള്‍, ലഹരി വസ്തുക്കള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ റെയ്ഡില്‍ കണ്ടെടുത്തു. സിസിബി പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച്‌ ജയിലില്‍ നിന്നും വാളുകള്‍, കത്തികള്‍, മൂര്‍ച്ചയുള്ള കത്രികകള്‍ എന്നിങ്ങനെ 40ലധികം മാരകായുധങ്ങളാണ് സിസിബി ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. ഇത് കൂടാതെ കഞ്ചാവ്, പുകവലിക്കുന്ന പൈപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, പെന്‍ ഡ്രൈവുകള്‍ എന്നിവയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ജയിലിലെ തടവുകാരില്‍ നിന്നുമാണ് ഏതാനും ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. 24 മണിക്കൂര്‍ സുരക്ഷാ സംവിധാനമുള്ള ജയിലില്‍ ഇത്തരം വസ്തുക്കള്‍ ലഭിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കുമെന്ന് സന്ദീപ് പാട്ടീല്‍ പറഞ്ഞു.

Related Articles

Back to top button