InternationalLatestTech

വാട്സാപ് ഉപയോക്താക്കളുടെ സ്വകാര്യതയെ ബഹുമാനിക്കണം! ഫെയ്സ്ബുക്കിനെതിരെ ടെലിഗ്രോം മേധാവി

“Manju”

‘നിങ്ങളുടെ ഉപയോക്താക്കളെ ബഹുമാനിക്കുക’ ഇതാണ് വാട്സാപ്പിന്റെ പുതിയ നീക്കത്തിനെതിരെ ടെലിഗ്രാം സ്ഥാപകൻ പവൽ ദുരോവ് പറഞ്ഞത്. വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയപ്രകാരം ചില സന്ദർഭങ്ങളിൽ ഉപയോക്തൃ ഡേറ്റ ഫെയ്സ്ബുക്കുമായി പങ്കിടുമെന്ന് കമ്പനി സൂചിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വൻ വിവാദങ്ങളും ചർച്ചയുമാണ് നടക്കുന്നത്.

വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയമാറ്റതതോടെ ഉപയോക്താക്കളുടെ സ്വകാര്യത ഇല്ലാതാകും. ഇത്തരം ആശങ്കകൾക്കിടയിലാണ് ടെലിഗ്രാം സ്ഥാപകനും സിഇഒയുമായ പവൽ ദുരോവ് ഫെയ്സ്ബുക്കിനെതിരെ ആഞ്ഞടിച്ചത്. ഫെബ്രുവരി 8 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ സ്വകാര്യതാ നയത്തെയും സേവന നിബന്ധനകളെയും കുറിച്ച് ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ വാട്സാപ് അറിയിക്കാൻ തുടങ്ങിയിട്ടുണ്ട്. ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് തുടരുന്നതിന് ഉപയോക്താക്കൾ പുതിയ നിബന്ധനകൾ അംഗീകരിക്കേണ്ടതുണ്ട്.

വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ടെലിഗ്രാം, സിഗ്നൽ പോലുള്ള ആപ്ലിക്കേഷനുകളുടെ പുതിയ ഡൗൺലോഡുകളിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. വാട്സാപ് നിബന്ധനകളിലെ ഏറ്റവും പുതിയ മാറ്റത്തിൽ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ പ്രകോപിതരാണ്. ഉപയോക്താക്കൾ അവരുടെ സ്വകാര്യ ഡേറ്റയെല്ലാം ഫെയ്സ്ബുക്കിന്റെ പരസ്യ എൻജിനിലേക്ക് നൽകണമെന്ന് ഇപ്പോൾ പറയുന്നു. ഇതോടെ വാട്സാപ്പിൽ നിന്ന് ടെലിഗ്രാമിലേക്കുള്ള ഉപയോക്താക്കളുടെ പോക്ക് ത്വരിതപ്പെടുത്തിയതിൽ അതിശയിക്കാനില്ല എന്നാണ് ദുരോവ് തന്റെ ടെലിഗ്രാം ചാനലിൽ പോസ്റ്റ് ചെയ്ത ബ്ലോഗ് പോസ്റ്റിൽ പറയുന്നത്.

പ്ലാറ്റ്‌ഫോമിൽ ഏകദേശം 50 കോടി ഉപയോക്താക്കളുണ്ടെന്നും ഇപ്പോൾ അതിവേഗം വളരുകയാണെന്നും ദരോവ് പറഞ്ഞു. നിങ്ങളുടെ ഉപയോക്താക്കളെ ബഹുമാനിക്കാൻ ഫെയ്സ്ബുക് പഠിക്കണമെന്നും ദുരോവ് നിർദ്ദേശിക്കുന്നുണ്ട്. ടെലിഗ്രാം ക്ലയന്റ് ആപ്ലിക്കേഷനുകളെല്ലാം ഓപ്പൺ സോഴ്‌സ് ആണെന്നും ടെലിഗ്രാമിലെ എല്ലാ ചാറ്റുകളും എൻ‌ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും ടെലിഗ്രാം സഹസ്ഥാപകൻ പറഞ്ഞു. ആപ്ലിക്കേഷൻ റഷ്യൻ ആയതുമായി ബന്ധപ്പെട്ട വിവാദങ്ങളോടും അദ്ദേഹം പ്രതികരിച്ചു. ടെലിഗ്രാമിന് റഷ്യയിൽ സെർവറുകളോ ഓഫിസുകളോ ഇല്ലെന്നും ദുരോവ് വ്യക്തമാക്കി.

 

 

Related Articles

Check Also
Close
Back to top button