IndiaLatest

സന്തൂര്‍ ഇതിഹാസം പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ അന്തരിച്ചു

“Manju”

മുംബൈ: പ്രമുഖ സന്തൂര്‍ വാദകന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ അന്തരിച്ചു. 84 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം കൃത്യമായ ഇടവേളകളില്‍ ഡയാലിസിസിന് വിധേയമായിരുന്നു. എങ്കിലും സംഗീത പരിപാടികളില്‍ സജീവമായി പങ്കെടുത്തിരുന്നു. അടുത്തയാഴ്ച ഭോപ്പാലില്‍ കച്ചേരി അവതരിപ്പിക്കാനാരിക്കെയാണ് അന്ത്യം.
1938ല്‍ ജമ്മുവില്‍ ജനിച്ച ശിവകുമാര്‍ ശര്‍മ സന്തൂറില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതം അവതരിപ്പിക്കുന്ന ആദ്യയാളായാണ് കണക്കാക്കപ്പെടുന്നത്. ജമ്മു കശ്മീരീലെ നാടോടി സംഗീത ഉപകരണമാണ് സന്തൂര്‍.  പുല്ലാങ്കുഴല്‍ വാദകന്‍ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുമായി ചേര്‍ന്ന് ഒട്ടേറെ സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. സില്‍സില്‍, ലാംഹെ, ചാന്ദ്‌നി എന്നിവ ശ്രദ്ധേയ ചിത്രങ്ങളാണ്. രാജ്യം അദ്ദേഹത്തെ പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. മകന്‍ രാഹുല്‍ ശര്‍മ അറിയപ്പെടുന്ന സന്തൂര്‍ വാദകനാണ്.

Related Articles

Back to top button