InternationalLatest

ബൈഡന്റെ വൈറ്റ്ഹൗസില്‍ ഉന്നതപദവിയില്‍ മൂന്ന് ഇന്ത്യന്‍ വംശജരും

“Manju”

ഇന്ത്യയ്ക്ക് ഇത് അഭിമാന നിമിഷം ; ബൈഡന്റെ വൈറ്റ്ഹൗസില്‍ ഉന്നതപദവിയില്‍  മൂന്ന് ഇന്ത്യന്‍ വംശജരും | team|National Security|indian american|biden

ശ്രീജ.എസ്

വാഷിംഗ്ടണ്‍ ഡിസി : ഇന്ത്യയ്ക്ക് അഭിമാനമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വൈറ്റ്ഹൗസ് സംഘത്തില്‍ മൂന്ന് ഇന്ത്യന്‍ വംശജരെ കൂടി ഉള്‍പ്പെടുത്തി. തരുണ്‍ ചബ്ര, സുമോന ഗുഹ, മുന്‍ മാധ്യമ പ്രവര്‍ത്തക ശാന്തി കളത്തില്‍ എന്നിവരെയാണ് ഉന്നത പദവികളില്‍ നിയമിച്ചത്.

ബൈഡന്റെയും കമലയുടെയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സൗത്ത് ഏഷ്യ വിദേശനയ ഗ്രൂപ്പിന്റെ സഹമേധാവിയായിരുന്നു ഗുഹ. ആല്‍ബ്രൈറ്റ് സ്റ്റോണ്‍ബ്രിഡ്ജ് ഗ്രൂപ്പിലെ സീനിയര്‍ വൈസ് പ്രസിഡന്റാണ്. സുമോന ഗുഹക്ക് സൗത്ത് ഏഷ്യ സീനിയര്‍ ഡയറക്ടര്‍ എന്ന പദവിയാണ് നല്‍കിയിരിയ്ക്കുന്നത്.
ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് എമര്‍ജിംഗ് ടെക്നോളജിയിലെ സീനിയര്‍ ഫെലോയാണ് തരുണ്‍ ചബ്ര. തരുണ്‍ ചബ്രയ്ക്ക് ടെക്നോളജി ആന്‍ഡ് നാഷണല്‍ സെക്യൂരിറ്റി സീനിയര്‍ ഡയറക്ടര്‍ എന്ന പദവിയാണ് നല്‍കിയിരിയ്ക്കുന്നത്. നിലവില്‍ ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ ഡെമോക്രാറ്റിക് സ്റ്റഡീസ് സീനിയര്‍ ഡയറക്ടറാണ് ശാന്തി. ഡെമോക്രസി-ഹ്യൂമന്‍ റൈറ്റ്സ് കോര്‍ഡിനേറ്റര്‍ എന്നീ പദവികളാണ് ശാന്തിയ്ക്ക് നല്‍കിയത്.

Related Articles

Back to top button