Uncategorized

രാമായണത്തിലെ രാമനും , സീതയും , ലക്ഷ്മണനും രാമനഗരിയില്‍

“Manju”

ലക്നൗ : രാമായണ സീരിയലിലെ താരങ്ങളായ അരുണ്‍ ഗോവില്‍, സുനില്‍ ലാഹിരി,  ദീപിക ചിഖാലിയ എന്നിവര്‍ അയോദ്ധ്യയിലെത്തി. രാമായണ സീരിയലില്‍ ശ്രീരാമന്റെ വേഷത്തില്‍ എത്തിയ താരമാണ് അരുണ്‍ ഗോവില്‍. സീതയായി ദീപികയും, ലക്ഷ്മണനായി സുനില്‍ ലാഹിരിയുമാണ് വേഷമിട്ടത്. പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായാണ് മൂവരും രാമനഗരിയിലെത്തിയത്.

ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വലിയ ജനക്കൂട്ടം ഇവര്‍ക്ക് ചുറ്റും വീഡിയോയില്‍ കാണാം.ഇവര്‍ക്ക് പിന്നില്‍ നടക്കുന്നവരും കൊടികളുമേന്തി നടക്കുന്നത് കാണാം. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും രാമായണം എന്ന ടിവി സീരിയലിലെ താരങ്ങളെ കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് പ്രേക്ഷകര്‍.

Related Articles

Back to top button