InternationalLatest

മുന്‍ പാക് ക്രികെറ്റ് താരം ശുഐബ് മാലികിന്റെ കാര്‍  അപകടത്തില്‍പെട്ടു

“Manju”

റോഡില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് ട്രകുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായതെന്ന് പാക് ചാനല്‍

ലാഹോര്‍ : മുന്‍ പാകിസ്ഥാന്‍ ക്രികെറ്റ് താരം ശുഐബ് മാലിക്കിന്റെ കാര്‍ അപകടത്തില്‍പെട്ടു. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള പ്ലേയര്‍ ഡ്രാഫ്റ്റില്‍ പങ്കെടുത്ത് ഹോട്ടലിലേക്ക് മടങ്ങവെ ഞായറാഴ്ചയാണ് മാലിക്കിന്റെ വാഹനം അപകടത്തില്‍ പെട്ടത്.

ലാഹോറിലെ നാഷണല്‍ ഹൈ പെര്‍ഫോമന്‍സ് സെന്ററില്‍ വെച്ചായിരുന്നു അപകടം. മാലിക്കിന്റെ വിലകൂടിയ സ്‌പോര്‍ട്‌സ് കാര്‍ വഴിയരികിലെ റസ്റ്റോറന്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നുവെങ്കിലും താരം ഗുരുതര പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

ഇടിയില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ട്രക്കിന്റെ പിന്‍ഭാഗത്ത് ഇടിച്ചതിനാല്‍ പിഴവ് മാലിക്കിന്റെ ഭാഗത്താണെന്നാണ് കരുതുന്നത്. ദൈവത്തിന്റെ കൃപയാല്‍ താന്‍ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടുവെന്ന് മാലിക് ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, വേഗക്കൂടുതലാണ് അപകടത്തിന് കാരണമെന്ന് ട്വിറ്ററില്‍ ആരോപണം ഉയര്‍ന്നുകഴിഞ്ഞു. മാലിക് റോഡില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് പാക് ചാനല്‍ റിപോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ടെന്നിസ് താരം സാമിയ മിര്‍സയുടെ ഭര്‍ത്താവാണ് ശുഐബ് മാലിക്ക്.

Related Articles

Back to top button