KeralaLatest

ഫസ്റ്റ് ലൈന്‍ ചികിത്സാകേന്ദ്രങ്ങള്‍ കോവിഡിനായി തുറക്കും…

“Manju”

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളില്‍ ഫസ്റ്റ് ലൈന്‍ ചികിത്സാകേന്ദ്രങ്ങള്‍ തുറക്കാന്‍ ജില്ലാകളക്ടര്‍ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരുടെ പരിശോധന ശക്തമാക്കാനും യോഗം തീരുമാനമെടുത്തു. വരുന്ന ആഴ്ചകളില്‍ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. രോഗികളായി തുടരുന്നവരുടേയും ഐ.സി.യുവില്‍ പ്രവേശിപ്പിക്കുന്നവരുടെയും എണ്ണത്തില്‍ കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ കാര്യമായ വര്‍ദ്ധനയുണ്ടായി.തൊഴിലിടങ്ങളില്‍ എത്തിയുള്ള ആരോഗ്യവകുപ്പിന്റെ മെഗാ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ആലുവ ജില്ലാ ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കുന്നതിനായുള്ള സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പരിശോധന ശക്തമാക്കുമെന്നും കലക്ടര്‍ അറിയിച്ചു.

Related Articles

Back to top button